up accident
യമുന എക്സ്പ്രസ് വേയില്‍ കാര്‍ ബസിലിടിച്ച് അഞ്ചുപേര്‍ വെന്തു മരിച്ചു
തീപ്പിടിച്ചതിനെ തുടര്‍ന്ന് പുറത്തിറങ്ങാനാവാതെ കാറില്‍ കുടുങ്ങിയ യാത്രക്കാരാണ് വെന്തു മരിച്ചത്.

ലക്നൗ | യു പി യിലെ മഥുര യില്‍ യമുന എക്സ്പ്രസ് വേയില്‍ കാര്‍ ബസിലിടിച്ച് അഞ്ചു പേര്‍ വെന്തു മരിച്ചു. അപകടത്തിന് പിന്നാലെ കാറിന് തീപ്പിടിക്കുകയായിരുന്നു.
തീപ്പിടിച്ചതിനെ തുടര്‍ന്ന് പുറത്തിറങ്ങാനാവാതെ കാറില്‍ കുടുങ്ങിയ യാത്രക്കാരാണ് വെന്തു മരിച്ചത്. ബസിലേക്കും തീ പടര്‍ന്നെങ്കിലും യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി. സംഭവ സ്ഥലത്തു പോലീസും ഫയര്‍ഫോഴ്സും എത്തി.
---- facebook comment plugin here -----