Kerala
അഞ്ചാം ക്ലാസുകാരിക്ക് നിരന്തര ലൈംഗിക പീഡനം;രണ്ടുപേര്‍ അറസ്റ്റില്‍
2023 സെപ്റ്റംബര്‍ ഒന്നുമുതല്‍ 2024 മേയ് 31 വരെയുള്ള കാലയളവിലാണ് കുട്ടി ലൈംഗികപീഡനത്തിന് ഇരയായത്.

പത്തനംതിട്ട | അഞ്ചാം ക്ലാസുകാരിയെ നിരന്തരലൈംഗികപീഡനത്തിന് ഇരയാക്കിയ പ്രതിയെയും, സഹായമൊരുക്കി നല്‍കിയ സ്ത്രീയെയും പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കുന്നത്തൂര്‍ പുത്തനമ്പലം ഐവര്‍കാല പ്ലാവിള പടിഞ്ഞാറേതില്‍ അനില്‍ കുമാര്‍(45), ലത(47) എന്നിവരാണ് പിടിയിലായത്. ലതയുടെ രണ്ടാം ഭര്‍ത്താവാണ് അനില്‍ കുമാര്‍. 2023 സെപ്റ്റംബര്‍ ഒന്നുമുതല്‍ 2024 മേയ് 31 വരെയുള്ള കാലയളവിലാണ് കുട്ടി ലൈംഗികപീഡനത്തിന് ഇരയായത്. കുട്ടിയുടെ മൊഴിയനുസരിച്ച് ലതക്കെതിരെയും ബലാല്‍സംഗത്തിനും, പോക്സോ പ്രകാരവും, ബാലനീതി നിയമം അനുസരിച്ചും കേസെടുക്കുകയായിരുന്നു.
കുട്ടിയുടെ അച്ഛന്‍ നേരത്തെ ഉപേക്ഷിച്ചുപോയിട്ടുള്ളതും, ഇപ്പോള്‍ അമ്മയോടും ഇളയ സഹോദരനോടും രണ്ടാനച്ഛനോടും ഒപ്പം മറ്റൊരു സ്ഥലത്ത് താമസിച്ചു വരികയുമാണ്. 21ന് കുട്ടിയുടെ മാതാവാണ് വിവരം പൊലിസില്‍ അറിയിക്കുന്നത്. കുട്ടിയുടെ വിശദമായ മൊഴി വനിതാ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ കെ ആര്‍ ഷെമിമോള്‍ രേഖപ്പെടുത്തി.