alappuzha twin murder
ആലപ്പുഴ ബി ജെ പി നേതാവിന്റെ കൊലപാതകത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍
മണ്ണഞ്ചേരി സ്വദേശികളായ നിഷാദ്, ആസിഫ്, സുധീര്‍, അര്‍ഷദ് അലി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ആലപ്പുഴ | ബി ജെ പിയുടെ ഒ ബി സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനെ കൊന്ന കേസില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. മണ്ണഞ്ചേരി സ്വദേശികളായ നിഷാദ്, ആസിഫ്, സുധീര്‍, അര്‍ഷദ് അലി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച രാവിലെയാണ് വീട്ടില്‍ വെച്ച് രഞ്ജിത്തിനെ ഒരു സംഘം കൊല്ലുന്നത്. സംഭവത്തിന് പിന്നില്‍ എസ് ഡി പി ഐ ആണെന്ന് ബി ജെ പി ആരോപിച്ചിരുന്നു. ശനിയാഴ്ച രാത്രി എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനിനെ ഒരു സംഘം കൊന്നിരുന്നു. ഇത് ആര്‍ എസ് എസ് ആണ് നടത്തിയതെന്ന് എസ് ഡി പി ഐ ആരോപിച്ചിരുന്നു. ഷാന്‍ വധക്കേസില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.







