Connect with us

Uae

ഷാര്‍ജയിലെ അഞ്ച് കെട്ടിടങ്ങളില്‍ തീ പ്രതിരോധ സംവിധാനം

കെട്ടിടങ്ങളില്‍ നിന്ന് അലൂമിനിയം പാനലുകള്‍ നീക്കം ചെയ്യുകയും പകരം ഫയര്‍-സേഫ് മെറ്റീരിയലുകള്‍ സ്ഥാപിക്കുകയും ചെയ്യും.

Published

|

Last Updated

ഷാര്‍ജ | ഷാര്‍ജയിലെ അഞ്ച് കെട്ടിടങ്ങളുടെ മുന്‍ഭാഗങ്ങള്‍ തീയെ പ്രതിരോധിക്കുന്ന ക്ലാഡിംഗുകള്‍ ഘടിപ്പിച്ചു. ഷാര്‍ജ ഭരണാധികാരി കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമാണിത്. നിലവിലുള്ള 40 കെട്ടിടങ്ങള്‍ അഗ്‌നി-സുരക്ഷിതമാക്കുന്നതിന് സര്‍ക്കാര്‍ ചെലവ് വഹിക്കുന്ന പദ്ധതിക്ക് അദ്ദേഹം 100 മില്യണ്‍ ദിര്‍ഹം അനുവദിച്ചിരുന്നു. മറ്റ് കെട്ടിടങ്ങളുടെ പണികള്‍ പുരോഗമിക്കുകയാണെന്ന് ഷാര്‍ജ മുന്‍സിപ്പാലിറ്റിയിലെ ടെക്‌നിക്കല്‍ സര്‍വീസസ് ഡയറക്ടര്‍ ഖലീഫ അല്‍ സുവൈദി പറഞ്ഞു.

തീപ്പിടിത്തത്തിന്റെ അപകടസാധ്യതയില്‍ നിന്ന് താമസക്കാരെ സംരക്ഷിക്കുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്. കെട്ടിടങ്ങളില്‍ നിന്ന് അലൂമിനിയം പാനലുകള്‍ നീക്കം ചെയ്യുകയും പകരം ഫയര്‍-സേഫ് മെറ്റീരിയലുകള്‍ സ്ഥാപിക്കുകയും ചെയ്യും.

അലുമിനിയം ക്ലാഡിംഗുകള്‍ തീപ്പിടിത്തത്തിന് സാധ്യതയുള്ളതിനാല്‍ മിനുട്ടുകള്‍ക്കുള്ളില്‍ തീ പടര്‍ന്നേക്കാം. 2016ല്‍ ഷാര്‍ജ മുന്‍സിപ്പാലിറ്റി ഉയര്‍ന്ന കെട്ടിടങ്ങളില്‍ ഇത് ഉപയോഗിക്കുന്നത് നിരോധിച്ചിരുന്നു.

 

Latest