Kerala
കോഴിക്കോട് മെഡിക്കല്‍ കോളജിലെ തീപിടിത്തം; കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട്
യു പി എസ് മുറിയിലെ ബാറ്ററിയിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് ഇടയാക്കിയതെന്ന് ഇലക്ട്രിക് വിഭാഗം.

കോഴിക്കോട് | മെഡിക്കല്‍ കോളജിലെ തീപിടിത്തത്തിനു കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് വിലയിരുത്തല്‍.
യു പി എസ് മുറിയിലെ ബാറ്ററിയിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് ഇടയാക്കിയതെന്ന് ഇലക്ട്രിക് വിഭാഗം പറഞ്ഞു.
ഒരു ബാറ്ററിക്ക് തീപിടിക്കുകയും മറ്റ് ബാറ്ററികളിലേക്ക് പടരുകയും ചെയ്തു. തുടര്‍ന്ന് മുഴുവന്‍ ബാറ്ററികളും കത്തിനശിക്കുകയായിരുന്നു. 34 ബാറ്ററികളാണ് കത്തിനശിച്ചത്.
---- facebook comment plugin here -----