National
പതിനഞ്ചുകാരിയെ നിരന്തരമായി പീഡിപ്പിച്ചു,ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണി; കാമുകനടക്കം അഞ്ച് പേര്‍ പിടിയില്‍
പതിനഞ്ചുകാരിയെ രണ്ടുമാസത്തോളമാണ് സംഘം പീഡിപ്പിച്ചത്

ബെംഗളൂരു | കര്‍ണാടകയിലെ ബെളഗാവിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്ത കാമുകനടക്കം അഞ്ചു പേര്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ കാമുകനും ഇയാളുടെ സുഹൃത്തുക്കളുമാണ് പിടിയിലായത്
അറസ്റ്റിലായവരില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. പതിനഞ്ചുകാരിയെ രണ്ടുമാസത്തോളമാണ് സംഘം പീഡിപ്പിച്ചത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഘം ആദ്യം പീഡനത്തിന് ഇരയാക്കി ദൃശ്യങ്ങള്‍ പകര്‍ത്തി. പിന്നീട് ഈ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് പീഡിപ്പിച്ചത്.
---- facebook comment plugin here -----