Connect with us

Kerala

ഇടത് സ്ഥാനാര്‍ഥിക്കെതിരായ വ്യാജ വീഡിയോക്ക് പിന്നില്‍ യുഡിഎഫിന്റെ പരാജയ ഭീതി: കോടിയേരി

തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇതുവരെയില്ലാത്ത മോശം പ്രചാരണമാണ് തൃക്കാക്കരയില്‍ യുഡിഎഫ് നടത്തിയിരിക്കുന്നത്

Published

|

Last Updated

തിരുവനന്തപുരം | തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ഥി ജോ ജോസഫിനെതിരായ വ്യാജ അശ്ലീല വിഡിയോ പ്രചാരണത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.പരാജയ ഭീതിയാണ് യുഡിഎഫിനെ ഇതിന് പ്രേരിപ്പിച്ചതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇതുവരെയില്ലാത്ത മോശം പ്രചാരണമാണ് തൃക്കാക്കരയില്‍ യുഡിഎഫ് നടത്തിയിരിക്കുന്നത്. തൃക്കാക്കരയില്‍ ഇടതുമുന്നണിയുടെ വിജയം ഉറപ്പായിക്കഴിഞ്ഞെന്നും കോടിയേരി വ്യക്തമാക്കി

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് തൃക്കാക്കരയില്‍ വാശിയേറിയ തിരഞ്ഞെടുപ്പ് നടന്നിരുന്നില്ല. അന്ന് എല്‍ഡിഎഫിന്റെ പല വോട്ടര്‍മാരും വോട്ടെടുപ്പിന് എത്തിയില്ല. ഉപതിരഞ്ഞെടുപ്പിലെ കനത്ത പോളിംഗ് ശതമാനം എല്‍ഡിഎഫിന്റെ വിജയമുറപ്പിക്കുന്നുണ്ടെന്ന് കോടിയേരി ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

 

Latest