Connect with us

Kerala

13കാരനെ കോടാലിക്കൈകൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ച പിതാവ് അറസ്റ്റില്‍

പട്ടാഴി മീനം ചരുവിള വീട്ടില്‍ രാജുവിനെ(48 )യാണ് കുന്നിക്കോട് പോലീസ് അറസ്റ്റ് ചെയ്തത്

Published

|

Last Updated

കൊല്ലം | മകനെ കോടാലിക്കൈകൊണ്ട് ക്രൂരമായി അടിച്ചു പരിക്കേല്‍പ്പിച്ച പിതാവ് അറസ്റ്റില്‍. പട്ടാഴി മീനം ചരുവിള വീട്ടില്‍ രാജുവിനെ(48 )യാണ് കുന്നിക്കോട് പോലീസ് അറസ്റ്റ് ചെയ്തത്. സ്ഥിരമായി മദ്യപിച്ചെത്തുന്ന രാജു മകനേയും ഭാര്യയെയും മര്‍ദ്ദിക്കുന്നത് പതിവായിരുന്നു.

മര്‍ദ്ദനമേറ്റു 13 കാരന്റെ കാലിലും കൈയ്ക്കും പുറത്തുമെല്ലാം ഗുരുതരമായി പരുക്കേറ്റു. കുട്ടിയുടെ നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയപ്പോഴാണ് മര്‍ദ്ദന വിവരം പുറത്തായത്. സംഭവം നടക്കുമ്പോള്‍ ഭാര്യ സഹോദരന്റെ ചികിത്സ ആവശ്യങ്ങള്‍ക്കായി തിരുവനന്തപുരത്തേക്ക് പോയതായിരുന്നു.

മര്‍ദ്ദനമേറ്റ മകനം ഇളയ സഹോദരനും മാത്രം വീട്ടിലുള്ളപ്പോള്‍ മദ്യപിച്ചെത്തിയ പ്രതി മൂത്തകുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്നാണ് കുട്ടിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അയല്‍വാസികള്‍ പ്രതിയെ തടഞ്ഞുവെച്ച് പോലീസിന് കൈമാറുകയായിരുന്നു. രാജുവിനെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

 

Latest