Connect with us

Kuwait

ഫാസ്റ്റ് ഫുഡ്; വിദ്യാലയങ്ങളില്‍ വിലക്ക്

വിദ്യാര്‍ഥികളുടെ ആരോഗ്യത്തിന് പ്രാധാന്യം നല്‍കുകയെന്നതാണ് തീരുമാനം കൊണ്ട് ലക്ഷ്യമിടുന്നത്.

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തില്‍ സ്‌കൂളുകളില്‍ ഫാസ്റ്റ് ഫുഡ് കൊണ്ടുവരുന്നതിന് വിദ്യാഭ്യാസ മന്ത്രാലയം വിലക്കേര്‍പ്പെടുത്തി. വിദ്യാഭ്യാസ മന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി, ഡോ. ഗാനം സുലൈമാനാണ് ഇത് സംബന്ധിച്ച നിര്‍ദേശം പുറപ്പെടുവിച്ചത്. വിദ്യാര്‍ഥികളുടെ ആരോഗ്യത്തിന് പ്രാധാന്യം നല്‍കുകയെന്നതാണ് തീരുമാനം കൊണ്ട് ലക്ഷ്യമിടുന്നത്.

ജനറല്‍ ഫുഡ് അതോറിറ്റി നിശ്ചയിച്ചിട്ടുള്ള ആരോഗ്യകരമായ സ്‌കൂള്‍ ഭക്ഷണ രീതി മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിന്റെ ആവശ്യകതയും ഗാനം സുലൈമാന്‍ ചൂണ്ടിക്കാട്ടി.

പോഷക ഗുണങ്ങള്‍ ഇല്ലാത്തതും വലിയ തോതില്‍ കൊഴുപ്പും കലോറിയും അടങ്ങിയതുമാണ് ഫാസ്റ്റ്ഫുഡ്. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ഇതിനാലാണ് വിലക്ക് ഏര്‍പ്പെടുത്തിയതെന്നും നിര്‍ദേശം എല്ലാ വിദ്യാലയ അധികൃതരും നിര്‍ബന്ധമായും പാലിക്കണമെന്നും ഗാനം ആവശ്യപ്പെട്ടു.

Latest