Connect with us

Explosives seized

കണ്ണൂരില്‍ ആര്‍ എസ് എസ് നേതാവിന്റെ വീട്ടില്‍ നിന്ന് സ്ഫോടക ശേഖരം പിടികൂടി

770 കിലോ സ്ഫോടക വസ്തുക്കളാണ് കൊളവല്ലൂര്‍ പോലീസ് പിടികൂടിയത്

Published

|

Last Updated

കണ്ണൂര്‍ | കണ്ണൂരില്‍ ആര്‍ എസ് എസ് നേതാവിന്റെ വീട്ടില്‍ നിന്ന് സ്ഫോടക ശേഖരം പിടികൂടി. സെന്റര്‍ പൊയിലൂരിലെ ആര്‍ എസ് എസ് പ്രാദേശിക നേതാവ് വടക്കേയില്‍ പ്രമോദ്, ബന്ധു ശാന്ത എന്നിവരുടെ വീടുകളില്‍ നിന്നാണ് സ്ഫോടക വസ്തുശേഖരം പിടികൂടിയത്.

770 കിലോ സ്ഫോടക വസ്തുക്കളാണ് കൊളവല്ലൂര്‍ പോലീസ് പിടികൂടിയത്.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊളവല്ലൂര്‍ പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. ഇവ അനധികൃത വില്‍പനക്കായി സൂക്ഷിച്ചതാണെന്നാണ് വിവരം. രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

 

 

Latest