Connect with us

Malappuram

എക്സലൻസി ടെസ്റ്റ് ഇന്ന്; മലപ്പുറത്ത് 10,045 വിദ്യാർത്ഥികൾ പരീക്ഷയെഴുതും

ഇംഗ്ലീഷ്, മാത് സ്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ മലയാളം, ഇംഗ്ലീഷ്, മീഡിയങ്ങളിലാണ് എക്സലൻസി ടെസ്റ്റ് നടക്കുന്നത്. രാവിലെ 9 മണിക്ക് ആരംഭിച്ച് വൈകീട്ട് 4 ന് സമാപിക്കുന്ന എക്സലൻസി ടെസ്റ്റിനോടനുബന്ധിച്ച് ഗൈഡൻസ് ക്ലാസ് നടക്കും .  

Published

|

Last Updated

വേങ്ങര |വിസ്ഡം എജുക്കേഷന്‍ ഫൌണ്ടേഷല്‍ ഓഫ് ഇന്ത്യ (വെഫി) ക്ക് കീഴില്‍ നടത്തി വരുന്ന എക്‌സലന്‍സി ടെസ്റ്റ് ഇന്ന് (ഞായര്‍) നടക്കും. പത്താം തരത്തിലും ഹയര്‍സെക്കണ്ടറിയിലും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഒരുക്കുന്ന മാതൃകാ പരീക്ഷയായ എക്‌സലന്‍സി ടെസ്റ്റ് ജില്ലയിലെ 120 കേന്ദ്രങ്ങളിലാണ് നടക്കുന്നത്.സ്‌കൂളുകള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന എക്‌സലന്‍സി ടെസ്റ്റില്‍ നേരത്തെ അപേക്ഷിച്ച 10045 വിദ്യാര്‍ത്ഥികള്‍ പങ്കാളികളാകും.

ചോദ്യമികവ് കൊണ്ടും സംവിധാനം കൊണ്ടും വളരെ മികവ്പുലര്‍ത്തുന്ന പരീക്ഷയാണ് എക്‌സലന്‍സി ടെസ്റ്റ്. ഇംഗ്ലീഷ്, മാത് സ്, സോഷ്യല്‍ സയന്‍സ് വിഷയങ്ങളില്‍ മലയാളം, ഇംഗ്ലീഷ്, മീഡിയങ്ങളിലാണ് എക്‌സലന്‍സി ടെസ്റ്റ് നടക്കുന്നത്. രാവിലെ 9 മണിക്ക് ആരംഭിച്ച് വൈകീട്ട് 4 ന് സമാപിക്കുന്ന എക്‌സലന്‍സി ടെസ്റ്റിനോടനുബന്ധിച്ച് ഗൈഡന്‍സ് ക്ലാസ് നടക്കും .

വിവിധ ഘടകങ്ങളില്‍ നടക്കുന്ന ഉദ്ഘാടനങ്ങളില്‍ പ്രൊഫസര്‍ മുഹമ്മദ് മുസ്തഫ.എം(കാലിക്കറ്റ് സര്‍വകലാശാല) ഡോ. അബ്ദുള്‍ ഹക്കീം.എം (സീനിയര്‍ കണ്‍സള്‍ട്ടന്റ്, ആസ്റ്റര്‍ മിംസ് കോട്ടക്കല്‍), കെ.പി മുഹമദ് കുട്ടി (തിരൂരങ്ങാടി മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍), അഷ്‌റഫ് കാവില്‍ (സാഹിത്യകാരന്‍), അഡ്വ: ലിജീഷ് പന്താവൂര്‍, അഷ്‌റഫ് അമ്പലത്തിങ്ങല്‍(ചെയര്‍മാന്‍, വളാഞ്ചേരി മുനിസിപ്പാലിറ്റി) തുടങ്ങി രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക വിദ്യാഭ്യാസ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

എക്‌സലന്‍സി ടെസ്റ്റിന്റെ മലപ്പുറം വെസ്റ്റ് ജില്ലാ ഉദ്ഘാടനം ഊരകം മര്‍കസുല്‍ ഉലൂം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഗവണ്‍മെന്റ് താലുക്ക് ആശുപത്രി സൈക്യാട്രിസ്റ്റ് ഡോ നൂറുദ്ധീന്‍ റാസി നിര്‍വഹിക്കും.എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് കെ സ്വാദിഖ് അലിബുഖാരി,ജില്ലാ ജനറല്‍ സെക്രട്ടറി എ മുഹമ്മദ് സഈദ് സകരിയ സംബന്ധിക്കും

പരീക്ഷാ ഫലം മാര്‍ച്ച് 15 ന് പ്രസിദ്ധീകരിക്കും.

 

Latest