UAE
ഇത്തിഹാദ് ട്രെയിന്‍: ആദ്യ ആഴ്ചകളില്‍ വിറ്റഴിഞ്ഞത് 70,000 ടിക്കറ്റുകള്‍
ട്രെയിന്‍ ശൃംഖലയുടെ വികസനം വരുന്ന മാസങ്ങളില്‍ കൂടുതല്‍ ഘട്ടങ്ങളിലായി നടപ്പിലാക്കും.
അബൂദബി | ദേശീയ റെയില്‍ ശൃംഖലയായ ഇത്തിഹാദ് പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് ആരംഭിച്ച ശേഷമുള്ള ആദ്യ ആഴ്ചകളില്‍ തന്നെ വന്‍ ജനപ്രീതി നേടി. ആദ്യഘട്ടത്തില്‍ 70,000ത്തിലധികം ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. നഗരങ്ങള്‍ക്കിടയിലുള്ള യാത്രക്കായി ജനങ്ങള്‍ ട്രെയിന്‍ സര്‍വീസിനെ വലിയ തോതില്‍ ആശ്രയിച്ചു തുടങ്ങിയെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
യാത്രക്കാര്‍ ശരാശരി 12 ദിവസം മുമ്പ് തന്നെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതായി ഹൗസ് ബുക്കിംഗ് കണക്കുകള്‍ വ്യക്തമാക്കുന്നു. കുടുംബങ്ങള്‍, ബിസിനസ് ജീവനക്കാര്‍, വിദ്യാര്‍ഥികള്‍, ഭിന്നശേഷിക്കാര്‍ ഉള്‍പ്പെടെ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ആളുകള്‍ യാത്രാവശ്യങ്ങള്‍ക്കായി ട്രെയിന്‍ സര്‍വീസ് പ്രയോജനപ്പെടുത്തുന്നുണ്ടെന്ന് ഇത്തിഹാദ് റെയില്‍ ചീഫ് ഓപറേഷന്‍സ് ഓഫീസര്‍ അസ്സ അല്‍ സുവൈദി പറഞ്ഞു.
ട്രെയിന്‍ ശൃംഖലയുടെ വികസനം വരുന്ന മാസങ്ങളില്‍ കൂടുതല്‍ ഘട്ടങ്ങളിലായി നടപ്പിലാക്കും. സെപ്തംബര്‍ 30ന് ദുബൈ, അല്‍ ദൈദ് സ്റ്റേഷനുകള്‍ തുറക്കും. നവംബര്‍ 30ന് ലീവ, മദീനത്ത് സായിദ് സ്റ്റേഷനുകളും ഡിസംബര്‍ 30ന് അല്‍ ദഫ്‌റ മേഖലയിലെ ബാക്കി സ്റ്റേഷനുകളും പ്രവര്‍ത്തനസജ്ജമാകും. 2027 മാര്‍ച്ച് 30നാണ് ഷാര്‍ജ സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിക്കുക.
Content Highlights: Etihad Rail recorded over 70,000 ticket sales in the early weeks of launching passenger services across the UAE. Passengers are booking journeys nearly two weeks in advance on average. The national railway is rapidly transforming regional travel habits across the Emirates.




