Connect with us

UAE

ദുബൈയില്‍ ഹ്യൂമനോയിഡ് റോബോട്ടുകളുടെ 'വിവാഹം'; ശ്രദ്ധനേടി ബൂസുനൈദയും മോസയും

ക്ഷണക്കത്തുകളോ ആഡംബര വിവാഹ വേദിയോ ഇല്ലാതെയായിരുന്നു വേറിട്ട പരിപാടി.

Published

|

Last Updated

ദുബൈ | രണ്ട് ഹ്യൂമനോയിഡ് റോബോട്ടുകള്‍ തമ്മില്‍ ദുബൈയില്‍ ‘വിവാഹിതരായി’. മനുഷ്യരെപ്പോലെ പെരുമാറുന്ന ബൂസുനൈദ, മോസ എന്നീ റോബോട്ടുകളാണ് സോഷ്യല്‍ മീഡിയയിലെ പുതിയ താരം. ക്ഷണക്കത്തുകളോ ആഡംബര വിവാഹ വേദിയോ ഇല്ലാതെയായിരുന്നു വേറിട്ട പരിപാടി.

ഗവേഷണം, വിദ്യാഭ്യാസം, വിനോദം എന്നിവക്കായി നിര്‍മിച്ച ‘യൂണിട്രീ ജി1’ വിഭാഗത്തില്‍പ്പെട്ട ഹ്യൂമനോയിഡാണ് ബൂസുനൈദ. പരമ്പരാഗത ഇമാറാത്തി വേഷത്തില്‍ പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാറുള്ള ബൂസുനൈദ, യു എ ഇയുടെ സംസ്‌കാരവും പാരമ്പര്യങ്ങളും പങ്കുവെക്കുന്ന ഇന്‍സ്റ്റാഗ്രാം വീഡിയോകളിലൂടെ വലിയ ആരാധകവൃന്ദത്തെ സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ജൂണില്‍ ദുബൈയിലെ പള്ളിയില്‍ ഈദ് പ്രാര്‍ഥനക്ക് എത്തിയ ദൃശ്യങ്ങള്‍ വൈറലായിരുന്നു. എമിറേറ്റ്സ് ടവേഴ്‌സിന് സമീപം വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിനൊപ്പം പ്രത്യക്ഷപ്പെട്ടതോടെയാണ് ബൂസുനൈദ ദേശീയതലത്തില്‍ ശ്രദ്ധനേടിയത്. അബൂദബിയില്‍ നടന്ന ‘മേക്ക് ഇറ്റ് ഇന്‍ ദി എമിറേറ്റ്സ്’ ഫോറത്തിലും ഈ റോബോട്ട് പങ്കെടുത്തു.

സ്വര്‍ണ അലങ്കാരങ്ങളുള്ള കറുത്ത അബായ ധരിച്ചാണ് വധുവായ മോസ പ്രത്യക്ഷപ്പെട്ടത്. ‘എസ് എസ് ലൂത്ത ഗ്രൂപ്പാണ്’ ഇരു ഹ്യൂമനോയിഡുകളെയും വികസിപ്പിച്ചെടുത്തത്. പ്രതീകാത്മകമായി ചിത്രീകരിച്ച ഈ രംഗം നിയമപരമോ മതപരമോ ആയ യഥാര്‍ഥ വിവാഹമല്ലെന്നും റോബോട്ടിക് കമ്പനി തയ്യാറാക്കിയ ഒരു പ്രൊമോഷണല്‍ വീഡിയോ ഭാഗം മാത്രമാണെന്നും അധികൃതര്‍ അറിയിച്ചു.

യു എ ഇയില്‍ വിവാഹം എന്നത് പ്രധാനപ്പെട്ട ഒരു നിയമപരമായ കരാറാണെന്ന് ബോധ്യപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത് അവതരിപ്പിച്ചത്. പങ്കുവെച്ച് മൂന്ന് ദിവസത്തിനുള്ളില്‍ 41,000-ത്തിലധികം ലൈക്കുകളും ഒരു ലക്ഷത്തിലധികം ഷെയറുകളുമാണ് പോസ്റ്റിന് ലഭിച്ചത്.

Content Highlights: Etihad Rail recorded over 70,000 ticket sales in the early weeks of launching passenger services across the UAE. Passengers are booking journeys nearly two weeks in advance on average. The national railway is rapidly transforming regional travel habits across the Emirates.

 

 

---- facebook comment plugin here -----

Latest