Connect with us

comment against prophet

കാണ്‍പൂര്‍ സന്ദര്‍ശിക്കാനെത്തിയ ഇ ടിയെ പോലീസ് തടഞ്ഞു

Published

|

Last Updated

കാണ്‍പൂര്‍|  പ്രവാചക നിന്ദക്കെതിരായ പ്രതിഷേധിച്ചതിന് മര്‍ദനമേറ്റവരെ സന്ദര്‍ശിക്കാന്‍ കാണ്‍പൂരിലെത്തിയ ലീഗ് എം പി ഇ ടി മുഹമ്മദ് ബഷീറിനെ യു പി പോലീസ് തടഞ്ഞു. ഇന്നലെ അര്‍ധരാത്രി കാണ്പൂരിലെത്തിയ അദ്ദേഹത്തെ റെയില്‍വേ സ്റ്റേഷനില്‍ തന്നെ തടയുകയായിരുന്നു. തുടര്‍ന്ന് പത്ത് കിലോ മീറ്റര്‍ അകലെയുള്ള സ്ഥലത്തുവച്ച് വിഷയം ചര്‍ച്ച ചെയ്യാമെന്ന് പഞ്ഞ് പോലീസ് കൂട്ടിക്കൊണ്ടുപോയി. തുടര്‍ന്ന് 30 കിലോമീറ്ററോളം കൊണ്ടുപോയെന്നും എം പി പറഞ്ഞു. ഇത് സംബന്ധിച്ച് ലോക്‌സഭാ സ്്പീക്കര്‍ക്ക് എം പി പരാതി നല്‍കും.

ഇ ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചതിന് പോലീസ് വേട്ടയാടല്‍ നേരിട്ട മനുഷ്യരെയും മറ്റു ബന്ധപ്പെട്ടവരെയും നേരില്‍ കാണാന്‍ കാണ്‍പൂരിലെത്തി. എന്നാല്‍ ഈ അര്‍ദ്ധരാത്രി യുപി പൊലീസ് പല ന്യായങ്ങള്‍ പറഞ്ഞ് ഞങ്ങളെ തടഞ്ഞിരിക്കുയാണ്. അതിനെത്തുടര്‍ന്ന് ഞങ്ങള്‍ റോഡിലിരുന്ന് പ്രതിഷേധിച്ചു. എന്നിട്ടും യുപി പൊലീസ് വഴങ്ങാന്‍ തയ്യാറായില്ല. ഇപ്പോള്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ അഭ്യര്‍ത്ഥന മാനിച്ച് തല്‍ക്കാലം ഡല്‍ഹിയിലേക്ക് മടങ്ങുകയാണ്. യു പി പോലീസിന്റെ ഈ ജനാധിപത്യ വിരുദ്ധമായ നടപടിക്കെതിരെ പ്രതിഷേധം തുടരും.