Connect with us

tamilnadu mp suicide

ആത്മഹത്യയ്ക്ക് ശ്രമിച്ച ഈറോഡ് എം പി എ ഗണേശമൂര്‍ത്തി അന്തരിച്ചു

എം ഡി എം കെ ഇത്തവണയും സീറ്റ് നല്‍കാത്തതിലുള്ള മനോ വിഷമത്തിലാണ് ആത്മഹത്യക്ക് ശ്രമിച്ചത്

Published

|

Last Updated

ചെന്നൈ | ആത്മഹത്യയ്ക്ക് ശ്രമിച്ച ഈറോഡ് എം പി എ ഗണേശമൂര്‍ത്തി അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടുകൂടി കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
എം ഡി എം കെ ഇത്തവണയും സീറ്റ് നല്‍കാത്തതിലുള്ള മനോ വിഷമത്തിലാണ് ആത്മഹത്യക്ക് ശ്രമിച്ചത്. 77 വയസ്സുകാരനായ എം പി പാര്‍ട്ടിക്കുവേണ്ടി ഒട്ടേറെ തവണ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. എം എല്‍ എയും രണ്ടു തവണ എം പിയുമായി.

ഞായറാഴ്ച പുലര്‍ച്ചെ 2.30നാണ് ഇദ്ദേഹത്തെ മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഈറോഡിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും പിന്നീട് വിദഗ്ധ ചികിത്സ യ്ക്കായി കോയമ്പത്തൂരിലേക്കു മാറ്റുകയുമായിരുന്നു. ഉറക്കുഗുളിക വെള്ളത്തില്‍ കലക്കിയതായി കണ്ടെത്തിയിരുന്നു. ഈറോഡ് ശൂരംപട്ടി പോലീസ് അന്വേഷിക്കുന്നുണ്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇപ്രാവശ്യം ഈറോഡ് സീറ്റില്‍ ഇന്ത്യ മുന്നണിയുടെ ഭാഗമായ ഡി എം കെയാണു മത്സരിക്കുന്നത്. പകരം വിരുതുനഗര്‍ സീറ്റ് ഘടകകക്ഷിയായ എം ഡി എം കെയ്ക്കു വിട്ടുനല്‍കി. എം ഡിഎം കെ നേതാവ് വൈക്കോയുടെ മകനാണ് ഇവിടെ സ്ഥാനാര്‍ഥി.

ഇപ്രാവശ്യവും പാര്‍ട്ടി തനിക്കു സീറ്റ് നല്‍കുമെന്ന് ഗണേശമൂര്‍ത്തി എല്ലാവരോടും പറഞ്ഞിരുന്നു. എന്നാല്‍ മുതിര്‍ന്ന നേതാവായ ഗണേശമൂര്‍ത്തിയോട് ആലോചിക്കാതെയാണ് പാര്‍ട്ടി സീറ്റ് വച്ചുമാറ്റം നടത്തിയതെന്നും പുതിയ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതെന്നും പറയുന്നു. ഇതില്‍ ഗണേശമൂര്‍ത്തി മനോവിഷമത്തില്‍ ആയിരുന്നുവെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നു.

Latest