Connect with us

Kerala

ദേശാടന പക്ഷികളെ ക്രൂരമായി വേട്ടയാടി ചുട്ടു തിന്നുന്ന സംഘം കോഴിക്കോട് പിടിയില്‍

.പക്ഷികളുടെ കണ്ണില്‍ കമ്പിയോ മൊട്ടുസൂചിയോ കുത്തിക്കയറ്റി കാഴ്ച് നഷ്ടപ്പെടുത്തിയ ശേഷം അവയുടെ കാല്‍ കയറില്‍ ബന്ധിപ്പിച്ചിടും

Published

|

Last Updated

കോഴിക്കോട്  | ദേശാടന പക്ഷികളെ അതിക്രൂരമായി വേട്ടയാടി ചുട്ടു തിന്നുന്ന സംഘത്തിലെ മൂന്ന് പേര്‍ പിടിയില്‍. പന്നിക്കോട് താമസിക്കുന്ന തമിഴ്‌നാട് സ്വദേശികളായ മണികണ്ഠന്‍ ,രാജേഷ് ,രവി എന്നിവരെയാണ് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചത്. സംഘത്തിലെ രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു. പോലീസ് ഇവരെ വനംവകുപ്പിന് കൈമാറി.

ആക്രി കച്ചവടവവുമായി എത്തിയ ഇവര്‍ പ്രാവ്, കൊക്ക് ഉള്‍പ്പെടെയുള്ള പക്ഷികളാണ് വേട്ടയാടിയിരുന്നത്.പക്ഷികളുടെ കണ്ണില്‍ കമ്പിയോ മൊട്ടുസൂചിയോ കുത്തിക്കയറ്റി കാഴ്ച് നഷ്ടപ്പെടുത്തിയ ശേഷം അവയുടെ കാല്‍ കയറില്‍ ബന്ധിപ്പിച്ചിടും. ചിറകിട്ടടിക്കുന്നത് കണ്ട് മറ്റ് പക്ഷികള്‍ എത്തുകയും അവയെ കൂട്ടമായി പിടികൂടുകയുമായിരുന്നു സംഘം ചെയ്തിരുന്നത്. ഇവയെ കൊന്ന് തിന്നുകയോ കച്ചവടത്തിനായി കൊണ്ടുപോവുമായയോ ആണ് ഇവര്‍ ചെയ്തിരുന്നത്.

 

 

 

Latest