Connect with us

Obituary

ശൈഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ അന്തരിച്ചു

അബൂദബിയിലെ ശൈഖ് സുല്‍ത്താന്‍ ബിന്‍ സായിദ് ഫസ്റ്റ് മസ്ജിദില്‍ മയ്യിത്ത് നിസ്‌കാരം നടന്നു. മയ്യിത്ത് അല്‍ ബത്തീന്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Published

|

Last Updated

അബൂദബി | അല്‍ നഹ്‌യാന്‍ രാജകുടുബാംഗമായ ശൈഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ അന്തരിച്ചു. അബൂദബിയിലെ ശൈഖ് സുല്‍ത്താന്‍ ബിന്‍ സായിദ് ഫസ്റ്റ് മസ്ജിദില്‍ മയ്യിത്ത് നിസ്‌കാരം നടന്നു. കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഉള്‍പ്പെടെ അല്‍ നഹ്‌യാന്‍ രാജ കുടുംബാംഗങ്ങളും മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. മയ്യിത്ത് അല്‍ ബത്തീന്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കി.

വേര്‍പാടില്‍ പ്രസിഡന്‍ഷ്യല്‍ കോടതി അനുശോചനം രേഖപ്പെടുത്തി. ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ദുബൈയിലെ ആദ്യ ഡെപ്യൂട്ടി ഭരണാധികാരിയും ഉപ പ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായ ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തുടങ്ങി നിരവധി പേര്‍ അനുശോചിച്ചു.

പ്രഗത്ഭനായ ഒരു കുതിര സവാരിക്കാരനായിരുന്നു ശൈഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍. 2019-ല്‍ അന്തരിച്ച ശൈഖ് സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ മകനാണ്. സ്ഥാപക പിതാവായ ശൈഖ് സായിദിന്റെ മകനായ ശൈഖ് സുല്‍ത്താന്‍, യു എ ഇ മുന്‍ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദിന്റെ പ്രതിനിധിയായി സേവനമനുഷ്ഠിച്ചു.

 

Latest