Connect with us

National

ശിവകാശിയിലെ പടക്കനിര്‍മാണശാലയില്‍ സ്‌ഫോടനം ; എട്ട് മരണം

നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്

Published

|

Last Updated

ചെന്നൈ |തമിഴ്‌നാട് ശിവകാശിയിലെ പടക്കനിര്‍മാണശാലയില്‍ പൊട്ടിത്തെറി. അഞ്ച് സ്ത്രീകള്‍ ഉള്‍പെടെ എട്ട് പേര്‍ മരിച്ചു.

നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്. മരിച്ച എട്ട് പേരും പടക്കനിര്‍മാണ ശാലയില്‍ ജോലിചെയ്യുന്നവരാണ്.

ഉച്ചയ്ക്ക് ശേഷമാണ് സുദര്‍ശന്‍ പടക്കനിര്‍മാണ ശാലയില്‍ സ്‌ഫോടനമുണ്ടായത്. ഉച്ചഭക്ഷണത്തിന് ശേഷം തൊഴിലാളികള്‍ വിശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. കനത്ത ചൂടിനെ തുടര്‍ന്ന് പടക്കങ്ങള്‍ക്ക് തനിയെ തീപിടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.

 

Latest