Connect with us

National

എഎപി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് മുതല്‍ കെജ്രിവാളിന്റെ ഭാര്യ സുനിത നേതൃത്വം നല്‍കും

ഇന്ന് കിഴക്കന്‍ ഡല്‍ഹി മണ്ഡലത്തില്‍ റോഡ് ഷോ നടത്തി സുനിത പ്രചാരണം ആരംഭിക്കും

Published

|

Last Updated

ന്യൂഡല്‍ഹി| ആം ആദ്മി പാര്‍ട്ടിയുടെ ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിത കെജ്രിവാള്‍ ഇന്ന് മുതല്‍ നേതൃത്വം നല്‍കുമെന്ന് മന്ത്രി അതിഷി. ഇന്ന് കിഴക്കന്‍ ഡല്‍ഹി മണ്ഡലത്തില്‍ റോഡ് ഷോ നടത്തി സുനിത പ്രചാരണം ആരംഭിക്കുമെന്ന് അതിഷി അറിയിച്ചു.

പശ്ചിമ ഡല്‍ഹിയിലും റോഡ് ഷോ നടത്തുമെന്നും പഞ്ചാബ്, ഗുജറാത്ത്, ഹരിയാന സംസ്ഥാനങ്ങളിലും സുനിത പ്രചാരണത്തിന് നേതൃത്വം നല്‍കുമെന്നും അതിഷി വ്യക്തമാക്കി. കഴിഞ്ഞ മാസം ഇന്ത്യാ മുന്നണിയുടെ റാലികളില്‍ തീപ്പൊരി പ്രസംഗങ്ങളുമായി സുനിത എത്തിയിരുന്നു.

മദ്യനയ അഴിമതിക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കഴിഞ്ഞ മാസമാണ് അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. കെജ്രിവാളിന്റെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി 14 ദിവസത്തേക്കു കൂടി നീട്ടിയിരിക്കുകയാണ്. .ഇനി മെയ് ഏഴിനാണ് അദ്ദേഹത്തെ വീണ്ടും കോടതിയില്‍ ഹാജരാക്കുക.

 

 

Latest