Kerala
എറണാകുളത്ത് പതിനാലുകാരിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
മൊബൈൽ ഫോൺ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് മാതാപിതാക്കൾ വിലക്കിയിരുന്നതായി പോലീസ് പറഞ്ഞു.
എറണാകുളം| എറണാകുളത്ത് പതിനാലുകാരിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കുന്നുകര ക്രിസ്തുരാജ് സ്കൂളിലെ വിദ്യാർഥിനി പാർവതിയാണ് മരിച്ചത്.
മൊബൈൽ ഫോൺ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് മാതാപിതാക്കൾ വിലക്കിയിരുന്നതായി പോലീസ് പറഞ്ഞു. ഇന്നലെ വൈകിട്ട് അച്ഛൻ വീട്ടിലെ മൊബൈൽ ഫോണിലേക്ക് വിളിച്ചപ്പോൾ ഫോൺ എൻഗേജ്ഡ് ആയിരുന്നു. ഇതേക്കുറിച്ച് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ മനോവിഷമമാണ് ജീവനൊടുക്കാൻ കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
സംഭവത്തെ തുടർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Content Highlights:
A 14-year-old student named Parvathi was found dead in Ernakulam in an alleged suicide. Police suspect the minor took the step due to distress after being questioned by parents over mobile phone usage. A detailed investigation into the incident has been initiated by the police.



