Connect with us

markaz alumini uae

കുട്ടികളെ സാമൂഹിക സേവനത്തിന് പ്രാപ്തരാക്കുക: എം എ എച്ച് അസ്ഹരി

മര്‍ക്കസ് അലുംനി യു എ ഇ ഭാരവാഹികളെ തിരഞ്ഞെടുത്തു

Published

|

Last Updated

ദുബൈ |  രാജ്യ സേവനത്തിനും ഉദ്യോഗ പങ്കാളിത്തത്തിനും ഉതകുന്ന രീതിയില്‍ നമ്മുടെ വിദ്യാഭ്യാസ സംവിധാനവും രക്ഷിതാക്കളുടെ കാഴ്ച്ചപ്പാടുകളും മാറണമെന്ന് ഡോ. അബ്ദുല്‍ ഹഖീം അസ്ഹരി. മര്‍ക്കസ് അലുംനി യു എ ഇ നാഷനല്‍ പ്രതിനിധി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. കുട്ടികളെ സാമൂഹിക സേവനത്തിന് പ്രപ്തരാക്കണമെന്നും അദ്ദേഹം പറഞ്ഞു.
മര്‍ക്കസ് അലുംനി യു എ ഇ 2022-2024 വര്‍ഷത്തെ പുതിയ കമ്മിറ്റി അംഗങ്ങളെ യോഗത്തില്‍ തിരഞ്ഞെടുത്തു.

സലാം കോളിക്കല്‍ (പ്രസി), മുഹമ്മദ് അലി (ജന സെക്ര), ത്വയ്യിബ് ഷിറിയ (ഫിനാന്‍സ് സെക്ര), മുനീര്‍ പാണ്ട്യാല (മീഡിയ സെക്ര), അബ്ദുറഹീം വെങ്കിടങ്ങ്, അക്ബര്‍ഷാ, ഇബ്റാഹീം പുത്തന്‍പള്ളി (വൈസ് പ്രസി), സലീം ആര്‍ ഇ സി, മനാഫ് പൂക്കോട്ടില്‍, യൂനുസ് കല്‍പ്പകഞ്ചേിരി (ജോ.സെക്ര) ഭാരവാഹികളായി 41 അംഗ എക്സിക്യുട്ടീവിനെയാണ് തിരഞ്ഞെടുത്തത്.

റഹീം വെങ്കിടങ്ങ് അധ്യക്ഷത വഹിച്ചു. മുഹമ്മദലി, ത്വയ്യിബ് ഷിറിയ എന്നിവര്‍ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. മര്‍ക്കസ് അലുംനി സെന്‍ട്രല്‍ പ്രസിഡന്റ് ഉബൈദുല്ല സഖാഫി മുഖ്യാഥിതിയായിരുന്നു.

 

 

---- facebook comment plugin here -----

Latest