Connect with us

Ongoing News

കൈയില്‍ കാശില്ലാതെ വന്നാല്‍ പോലും ജീവനക്കാര്‍ക്ക് യഥാസമയം ശമ്പളം കൊടുക്കും: എം എ യൂസഫലി

ബേങ്കില്‍ നിന്ന് വായ്പയെടുത്തെങ്കിലും ജീവനക്കാര്‍ക്ക് സമയത്ത് ശമ്പളം കൊടുക്കും. അതില്‍ ഒരു മാറ്റവുമുണ്ടാകില്ല.

Published

|

Last Updated

അബൂദബി | ഗള്‍ഫ് മേഖലയില്‍ ഏത് സാഹചര്യമാണെങ്കിലും ലുലു ജീവനക്കാര്‍ക്ക് കൃത്യമായ ശമ്പളം സമയത്ത് നല്‍കുന്നതില്‍ ഒരുമാറ്റവുമുണ്ടാകില്ലെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. ഫുജൈറയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കൈയില്‍ കാശില്ലാത്ത സ്ഥിതി വന്നാല്‍ പോലും ബേങ്കില്‍ നിന്ന് വായ്പയെടുത്തെങ്കിലും ജീവനക്കാര്‍ക്ക് സമയത്ത് ശമ്പളം കൊടുക്കും. അതില്‍ ഒരു മാറ്റവുമുണ്ടാകില്ല. യൂസഫലി വ്യക്തമാക്കി.

ഈ സമയത്ത് പതറാതെ നില്‍ക്കുന്നതാണ് നമ്മുടെ കടമയും ബാധ്യതയും. അവശ്യ ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ഉറപ്പാക്കുന്നതിനൊപ്പം പ്രധാനമാണ് ജീവനക്കാര്‍ക്ക് സമയത്ത് ശമ്പളം കൊടുക്കുക എന്നത്. കൊറോണ സമയത്ത് പല കമ്പനികളും ശമ്പളം വെട്ടിക്കുറച്ചെങ്കിലും ലുലു ജീവനക്കാര്‍ക്ക് ഒരു രൂപ പോലും കുറച്ചില്ല. കൊറോണ കാലത്ത് ബേങ്ക് വായ്പയെടുത്ത് വരെ കൃത്യമായി ശമ്പളം നല്‍കിയ സമയമുണ്ട്.

നിലവിലെ പ്രതിസന്ധി ഘട്ടത്തിലും ജീവനക്കാര്‍ക്ക് സമയത്ത് ശമ്പളം നല്‍കുന്നത് കൃത്യമായി തുടരും. നാട്ടില്‍ ജീവനക്കാരുടെ കുടുംബം കാത്തിരിക്കുന്നത് ഇവിടെ നിന്ന് അയക്കുന്ന തുകയാണ്. ആ പ്രതീക്ഷകള്‍ക്ക് ഒരു കുറവും വരുത്തില്ല.

 

---- facebook comment plugin here -----

Latest