Connect with us

Kozhikode

'ഈണത്തിലൊരോണം'; പ്രൗഢമായി തംബുരു ഓണാഘോഷം

വേങ്ങേരി യു പി സ്‌കൂളില്‍ നടന്ന പരിപാടി പ്രശസ്ത മ്യൂസിക് തെറാപ്പിസ്റ്റും എഴുത്തുകാരനുമായ ഡോ: മെഹ്‌റൂഫ് രാജ് ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

കോഴിക്കോട് | തടമ്പാട്ടുതാഴം തംബുരു മ്യൂസിക് ലവേഴ്‌സ് വെല്‍ഫെയര്‍ ട്രസ്റ്റ് വേങ്ങേരി ‘ഈണത്തിലൊരോണം’ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. വേങ്ങേരി യു പി സ്‌കൂളില്‍ നടന്ന പരിപാടി പ്രശസ്ത മ്യൂസിക് തെറാപ്പിസ്റ്റും എഴുത്തുകാരനുമായ ഡോ: മെഹ്‌റൂഫ് രാജ് ഉദ്ഘാടനം ചെയ്തു.

നാടക പ്രവര്‍ത്തകന്‍ പ്രമോദ് ദശരഥ്, സിറാജ് ദിനപത്രം സീനിയര്‍ സബ് എഡിറ്റര്‍ എം വി ഫിറോസ് ആശംസകളര്‍പ്പിച്ചു. ട്രസ്റ്റ് ചെയര്‍മാന്‍ സാദിക്ക് ചേലാട്ട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ദിനേശന്‍ നടുക്കണ്ടി സ്വാഗതവും ജോയിന്റ് സെക്രട്ടറി മഹേഷ് കുന്നത്തുപാലം നന്ദിയും പറഞ്ഞു.

തംബുരു കുടുംബാംഗങ്ങള്‍ പങ്കെടുത്ത വിവിധ കലാകായിക പരിപാടികളും ഗാനാലാപനവും അരങ്ങേറി.

Content Highlights:
The Eenathiloronam Onam celebration was successfully organized with various traditional activities. Participants gathered to celebrate the vibrant spirit and cultural heritage of Kerala. The event featured engaging cultural performances and festivities for all attendees.

 

Latest