Connect with us

Ongoing News

എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റ്; ഇംഗ്ലണ്ട് 284ന് പുറത്ത്, 132 റണ്‍സ് ലീഡുമായി ഇന്ത്യ

ജോണി ബെയര്‍സ്‌റ്റോവിന്റെ സെഞ്ച്വറിയാണ് ഇംഗ്ലണ്ടിനെ 284 റണ്‍സിലെങ്കിലും എത്തിക്കാന്‍ പ്രധാന പങ്കുവഹിച്ചത്.

Published

|

Last Updated

എഡ്ജ്ബാസ്റ്റണ്‍ | ഇംഗ്ലണ്ടിനെതിരായ എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ഇന്ത്യക്ക് 132 റണ്‍സ് ലീഡ്. ആദ്യ ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 284 റണ്‍സിന് ഓള്‍ ഔട്ടായി.

ജോണി ബെയര്‍സ്‌റ്റോവിന്റെ സെഞ്ച്വറിയാണ് ഇംഗ്ലണ്ടിനെ 284 റണ്‍സിലെങ്കിലും എത്തിക്കാന്‍ പ്രധാന പങ്കുവഹിച്ചത്. സാം ബില്ലിങ്‌സ് 36 റണ്‍സെടുത്തു. ബൗളിങില്‍ ഇന്നലെ മൂന്ന് വിക്കറ്റ് നേടിയ ഇന്ത്യന്‍ നായകന്‍ ജസ്പ്രീത് ബുംറയുടെ ദിനമായിരുന്നെങ്കില്‍ ഇന്ന് തിളങ്ങിയത് മുഹമ്മദ് സിറാജാണ്. നാല് ഇംഗ്ലണ്ട് വിക്കറ്റുകളാണ് സിറാജ് കൊയ്തത്.

 

 

---- facebook comment plugin here -----

Latest