Connect with us

National

കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ കുറ്റപത്രത്തിൽ പ്രിയങ്കാഗാന്ധിയുടെ പേരും ചേര്‍ത്ത് ഇഡി

ആയുധ വ്യാപാരി സഞ്ജയ് ഭണ്ഡാരിക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രത്തിലാണ് പ്രിയങ്കയുടെ പേരും വന്നത്. 

Published

|

Last Updated

ന്യൂഡല്‍ഹി | കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം (പിഎംഎൽഎ) പ്രകാരമുള്ള എൻഫോഴ്സ്മെന്റ് കുറ്റപത്രത്തിൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ പേരും. ആയുധ വ്യാപാരി സഞ്ജയ് ഭണ്ഡാരിക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രത്തിലാണ് പ്രിയങ്കയുടെ പേരും വന്നത്.

2006ൽ ഹരിയാനയിലെ ഫരീദാബാദിൽ 5 ഏക്കർ കൃഷിഭൂമി പ്രിയങ്കയും റോബർട്ട് വധേരയും വാങ്ങിയിരുന്നു. ഡൽഹിയിലെ റിയൽ എസ്റ്റേറ്റ് ഏജന്റ് എച്ച്എൽ പഹ്‌വയിൽ നിന്നാണ് പ്രിയങ്ക ഭൂമി വാങ്ങിയത്. ഈ ഭൂമി  അഞ്ചേക്കര്‍ ഭൂമി എന്‍ആര്‍ഐ വ്യവസായി സിസി തമ്പിക്ക് മറിച്ചു വിറ്റെന്നാണ് ഇഡി കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ ഉന്നയിക്കുന്നത്. സിസി തമ്പിക്കും റോബര്‍ട്ട് വാധ്രയ്ക്കും ദീര്‍ഘകാലത്തെ ബിസിനസ് ബന്ധമുണ്ടെന്നും കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

ലണ്ടനില്‍ ഭണ്ഡാരി വാങ്ങിയ ഫ്‌ലാറ്റ് നവീകരിച്ച് ഉപയോഗിക്കുന്നത് വാധ്രയാണ്. ഭണ്ഡാരി ആയുധ ഇടപാട് വഴി വാങ്ങിയ കമ്മീഷന്‍ സിസി തമ്പി വഴി വധ്രക്കും പ്രിയങ്കയ്ക്കും കിട്ടി. ഹരിയാനയില്‍ കുറഞ്ഞ വിലക്ക് ഭൂമി വാങ്ങിയ ശേഷം ഇത് വന്‍ തുകയ്ക്ക് തമ്പിക്ക് തിരിച്ച് വിറ്റു. റോബര്‍ട്ട് വാധ്രയും പ്രിയങ്കയും ഭൂമി ഇടപാടിലൂടെ പണം കൈപറ്റി എന്നുമാണ് ഇഡിയുടെ പരാമര്‍ശം.

കേസില്‍ റോബര്‍ട്ട് വാധ്രയെ ഇതിനു മുമ്പേ ചോദ്യം ചെയ്തിരുന്നു. പ്രിയങ്കയേയും ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചന. അതേസമയെ തെരഞ്ഞെടുപ്പിന് മുന്നേയുള്ള നീക്കങ്ങളാണിതെന്നാണ് കോണ്‍ഗ്രസ്സ് സംഭവത്തില്‍ പ്രതികരിച്ചത്.

കള്ളപ്പണം വെളുപ്പിക്കല്‍, വിദേശനാണ്യ വിനിമയ നിയമങ്ങളുടെ ലംഘനം, ഔദ്യോഗിക രഹസ്യ വിവരം ചോര്‍ത്തല്‍ തുടങ്ങിയ ക.ുറ്റങ്ങളാണ് ഭണ്ഡാരിക്കെതിരെയുള്ളത്.

 

Latest