Connect with us

International

എബോള പിടിമുറുക്കുന്നു; ഉഗാണ്ടയില്‍ മൂന്നാഴ്ചത്തെ ലോക്ക്ഡൗണ്‍

മുബെന്‍ദെ, കസന്‍ദ എന്നീ പ്രവിശ്യകളിലാണ് ലോക്ക്ഡൗണ്‍.

Published

|

Last Updated

കംപാല | എബോള പിടിമുറുക്കിയതോടെ രണ്ട് പ്രവിശ്യകളില്‍ മൂന്നാഴ്ചത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് ഉഗാണ്ട. മുബെന്‍ദെ, കസന്‍ദ എന്നീ പ്രവിശ്യകളിലാണ് ലോക്ക്ഡൗണ്‍. ആരാധനാലയങ്ങളും വിനോദ കേന്ദ്രങ്ങളും ഉള്‍പ്പെടെ അടച്ചിടും. നിരോധനാജ്ഞ ഏര്‍പ്പെടുത്തുന്ന കാര്യവും പരിഗണനയിലാണ്.

ഇത്തരം നടപടികള്‍ സ്വീകരിക്കേണ്ട ആവശ്യമില്ലെന്ന് മുന്‍ നിലപാടില്‍ നിന്ന് പിന്നാക്കം പോയിരിക്കുകയാണ് ഉഗാണ്ട പ്രസിഡന്റ് യൊവേറി മുസേവെനി. വായുവിലൂടെ പകരുന്ന രോഗമല്ല എബോള എന്നതിനാല്‍ കൊവിഡിന് സമാനമായ നടപടികള്‍ സ്വീകരിക്കേണ്ടതില്ലെന്നായിരുന്നു പ്രസിഡന്റിന്റെ ന്യായീകരണം. എന്നാല്‍, ശനിയാഴ്ചയോടെ അദ്ദേഹം നിലപാടില്‍ മാറ്റം വരുത്തുകയും മുബെന്‍ദെയിലും കസന്‍ദയിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയുമായിരുന്നു.

ഇത്തവണ സ്ഥിരീകരിച്ച 58 എബോള കേസുകളില്‍ 19 പേര്‍ക്ക് ജീവന്‍ നഷ്ടമായതായാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ മരണപ്പെട്ടവരുടെയും രോഗബാധിതരുടെയും യഥാര്‍ഥ എണ്ണം ഇതിനെക്കാളൊക്കെ എത്രയോ അധികമാണെന്നാണ് സൂചന. തലസ്ഥാനമായ കംപാലക്ക് 80 കിലോമീറ്റര്‍ അകലെയുള്ള മുബെന്‍ദെയിലാണ് കഴിഞ്ഞ മാസം എബോള പൊട്ടിപ്പുറപ്പെട്ടത്.

Latest