Connect with us

Kerala

ഓപ്പറേഷന്‍ തൂഫാന്‍; അനധികൃത മദ്യ വില്‍പ്പനക്കാരന്‍ പിടിയില്‍

ഇയാളുടെ പക്കല്‍ നിന്നും 5 കുപ്പികളിലായി ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവും, മദ്യ വില്പനയ്ക്കായുള്ള ഗ്ലാസ്, കുപ്പിവെള്ളം, മദ്യം വില്പന നടത്തിയ പണം എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്

Published

|

Last Updated

അടൂര്‍ |  ‘ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായുള്ള പരിശോധനക്കിടെ അനധികൃതമായി വിദേശമദ്യം വിറ്റയാള്‍ പോലിസ് പിടിയില്‍. പന്തളം തെക്കേക്കര പാറക്കര മണിവിള ജംഗ്ഷനില്‍ പറങ്കാംവിള താഴെത്തുണ്ടില്‍ വീട്ടില്‍ സുരേഷ് ബാബു(48) നെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. അനധികൃത മദ്യ വില്പന നടത്തുന്ന ആളുകളെ കുറിച്ചുള്ള വിവരങ്ങള്‍ ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് ജില്ലാ പോലീസ് മേധാവി ആര്‍ ആനന്ദിന് കൈമാറിയിരുന്നു. തുടര്‍ന്ന് ഇയാളെ കൊടുമണ്‍ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു.

തുടര്‍ന്ന് ബുധനാഴ്ച രാവിലെ പന്തളം തെക്കേക്കര തേവരുകുറ്റിയില്‍ മദ്യവില്പന നടത്തിക്കൊണ്ടിരിക്കുന്നതിനിടെ ആണ് ഇയാള്‍ പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്നും 5 കുപ്പികളിലായി ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവും, മദ്യ വില്പനയ്ക്കായുള്ള ഗ്ലാസ്, കുപ്പിവെള്ളം, മദ്യം വില്പന നടത്തിയ പണം എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. കൊടുമണ്‍ ഇന്‍സ്‌പെക്ടര്‍ ശ്രീലാല്‍ ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ എസ് ഐ ജിനു ജെ യു, എസ് സി പി ഒമാരായ രമ്യത് രാജന്‍, ,അനീഷ്, സി പി ഒ ബിന്‍ഷാദ് എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

Content Highlights: Kodumon police arrested 48-year-old Suresh Babu for illegal foreign liquor sales during an Operation Thoofan inspection. The arrest was made at Pandalam Thekkekara based on intelligence from the District Special Branch. Indian-made foreign liquor, cash, and sales materials were seized from him.