Connect with us

Eduline

പ്രമുഖ സർവകലാശാലകളും ഔദ്യോഗിക അഡ്മിഷൻ പോർട്ടലുകളും

താത്പര്യമുള്ള വിദ്യാർഥികൾക്ക് ugadmission.uod.ac.inഎന്ന ഔദ്യോഗിക സി എസ് എ എസ് പോർട്ടൽ വഴി പ്രവേശന നടപടികൾക്കായി രജിസ്റ്റർ ചെയ്യാവുന്നതാണ്.

Published

|

Last Updated

ഡൽഹി സർവകലാശാല

കേന്ദ്ര സർവകലാശാലകളിൽ വിദ്യാർഥികൾ ഏറ്റവും കൂടുതൽ തിരഞ്ഞെടുക്കുന്ന ഡൽഹി സർവകലാശാലയിലെ ബിരുദ പ്രവേശന നടപടികൾ ആരംഭിച്ചു. എൻ ഐ ആർ എഫ് 2025 സർവകലാശാലാ വിഭാഗത്തിൽ അഞ്ചാം സ്ഥാനവും ക്യു എസ് വേൾഡ് യൂനിവേഴ്‌സിറ്റി റാങ്ക് 2026ൽ ഇന്ത്യൻ സർവകലാശാലകളിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കിയ സർവകലാശാലക്ക് കീഴിൽ 67 കോളജുകളിലായി നൂറിലധികം ബിരുദ പ്രോഗ്രാമുകളാണുള്ളത്. താത്പര്യമുള്ള വിദ്യാർഥികൾക്ക് ugadmission.uod.ac.inഎന്ന ഔദ്യോഗിക സി എസ് എ എസ് പോർട്ടൽ വഴി പ്രവേശന നടപടികൾക്കായി രജിസ്റ്റർ ചെയ്യാവുന്നതാണ്.

മൂന്ന് പ്രധാന ഘട്ടങ്ങളുള്ള സി എസ് എ എസ് പ്രക്രിയയിലൂടെയാണ് ഇവിടുത്തെ അഡ്മിഷൻ നടപടികൾ പൂർത്തിയാകുന്നത്. പോർട്ടലിലുള്ള പ്രാഥമിക രജിസ്‌ട്രേഷൻ ഒന്നാം ഘട്ടമായും കോളജ്‌ കോഴ്‌സ് മുൻഗണന നൽകുന്ന പ്രിഫറൻസ് ഫില്ലിംഗ് രണ്ടാം ഘട്ടമായും മെറിറ്റ് അടിസ്ഥാനത്തിലുള്ള സീറ്റ് അലോട്ട്‌മെന്റും അന്തിമ പ്രവേശനവും മൂന്നാം ഘട്ടമായും ഇതിൽ ക്രമീകരിച്ചിരിക്കുന്നു. പ്ലസ് ടുവിൽ പഠിച്ച വിഷയങ്ങളും സി യു ഇ ടി പരീക്ഷ എഴുതിയ വിഷയങ്ങളും തമ്മിലുള്ള കൃത്യമായ ‘സബ്ജക്ട് മാപ്പിംഗ്’ഡൽഹി സർവകലാശാലയിലെ പ്രവേശനത്തിന് അതീവ നിർബന്ധമാണെന്ന കാര്യം വിദ്യാർഥികൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

പോണ്ടിച്ചേരി സർവകലാശാല

പുതുച്ചേരി ആസ്ഥാനമായുള്ള ഈ പ്രമുഖ സർവകലാശാലയിലെ യു ജി, അഞ്ച് വർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് admissions.pondiuni.edu.inഎന്ന പോർട്ടൽ വഴി രജിസ്റ്റർ ചെയ്യണം.

ഹൈദരാബാദ് സർവകലാശാല

മികച്ച റിസർച്ച് സൗകര്യങ്ങളുള്ള ഇവിടുത്തെ ഇന്റഗ്രേറ്റഡ് പി ജി കോഴ്‌സുകളിലേക്ക് acad.uohyd.ac.inവഴി അപേക്ഷിക്കാം.

കേരള കേന്ദ്ര സർവകലാശാല

കാസർകോട് സ്ഥിതി ചെയ്യുന്ന കേരള കേന്ദ്ര സർവകലാശാലയിലെ വിവിധ ഇന്റഗ്രേറ്റഡ് കോഴ്‌സുകളിലേക്ക് cukeralacuet.samarth.edu.in വഴി രജിസ്റ്റർ ചെയ്യാം.

• ജെ എൻ യു

വിദേശഭാഷകൾ, സർട്ടിഫിക്കറ്റ് ഓഫ് പ്രൊഫിഷ്യൻസി (COP), തിരഞ്ഞെടുക്കപ്പെട്ട ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകൾ എന്നിവക്കായി jnuee.jnu.ac.inപോർട്ടൽ ഉപയോഗിക്കുക.

ഇഫ്ലു

ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമൻ, അറബിക് ഉൾപ്പെടെയുള്ള ഭാഷകളിലെ ബിരുദ കോഴ്‌സുകളിലേക്ക് പ്രധാനമായും ഇംഗ്ലീഷിന്റെയും ജനറൽ ടെസ്റ്റിന്റെയും സ്‌കോറുകളാണ് ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് സർവകലാശാല (ഇഫ്ലു) പരിഗണിക്കുന്നത്. അപേക്ഷ efluniversity.ac.inവഴി സമർപ്പിക്കണം.

അലിഗഢ് സർവകലാശാല

ബി എ, ബി എസ്്സി, ബി കോം പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് www.amucontrollerexams.comവഴി അപേക്ഷ നിർബന്ധമാണ്. മുമ്പ് രജിസ്റ്റർ ചെയ്തവർ സി യു ഇ ടി അപേക്ഷ രജിസ്‌ട്രേഷൻ നമ്പർ അപ്‌ഡേറ്റ് ചെയ്യണം. അവസാന തീയതി ഈ മാസം ആറ്.

ജാമിഅ മില്ലിയ ഇസ്്ലാമിയ്യ

തിരഞ്ഞെടുക്കപ്പെട്ട യു ജി പ്രോഗ്രാമുകളിലേക്കാണ് സി യു ഇ ടി സ്‌കോർ പരിഗണിക്കുന്നത് (ചില കോഴ്‌സുകൾക്ക് സ്വന്തം പരീക്ഷയുണ്ടാകും). അപേക്ഷകൾ admission.jmi.ac.in വഴി സമർപ്പിക്കേണ്ടതാണ്.

ടി ഐ എസ് എസ്

സോഷ്യൽ സയൻസസ്, സോഷ്യൽ വർക്ക് മേഖലകളിലെ മികച്ച ബിരുദ കോഴ്‌സുകൾക്ക് ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ admissions.tiss.eduപോർട്ടൽ വഴി അപേക്ഷിക്കുക.

ഗോഖലെ ഇൻസ്റ്റിറ്റ്യൂട്ട്

• അവസാന തീയതി ഇന്ന് പുണെയിലെ പ്രമുഖ ഡീംഡ് സർവകലാശാലയായ ഈ സ്ഥാപനത്തിലെ ബി എസ്്സി ഇക്കണോമിക്സ് പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിന് സി യു ഇ ടി (യു ജി)യിലെ ഇംഗ്ലീഷ്, ജനറൽ ടെസ്റ്റ് അല്ലെങ്കിൽ ഗണിതശാസ്ത്രം വിഷയങ്ങളിലെ സ്‌കോറാണ് പരിഗണിക്കുന്നത്. അപേക്ഷകർ admissions.gipe.ac.in എന്ന ഔദ്യോഗിക അഡ്മിഷൻ പോർട്ടൽ വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അവസാന തീയതി ഇന്ന്.

ബനാറസ് ഹിന്ദു സർവകലാശാല

ഉത്തർപ്രദേശിലെ വാരാണസിയിൽ സ്ഥിതിചെയ്യുന്ന പ്രശസ്ത കേന്ദ്ര സർവകലാശാലയായ ബനാറസ് ഹിന്ദു സർവകലാശാലയിൽ ബി എ, ബി എസ്്സി, ബി കോം തുടങ്ങിയ വിവിധ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം സി യു ഇ ടി (യു ജി) പരീക്ഷയിൽ ഓരോ കോഴ്‌സിനും നിശ്ചയിച്ചിട്ടുള്ള വിഷയങ്ങളിലെ സ്‌കോറിന്റെ അടിസ്ഥാനത്തിലാണ് നടത്തുന്നത്. https://admission.bhu.ac.in എന്ന ഔദ്യോഗിക അഡ്മിഷൻ പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കേണ്ടതാണ്.

• ഐ സി എ ആർ

കൃഷി, ഹോർട്ടികൾച്ചർ, ഫോറസ്ട്രി, ഫിഷറീസ്, കമ്മ്യൂണിറ്റി സയൻസ്, അഗ്രികൾചറൽ എൻജിനീയറിംഗ്, ഫുഡ് ടെക്‌നോളജി, ഡയറി ടെക്‌നോളജി തുടങ്ങി കാർഷിക- അനുബന്ധ ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് സി യു ഇ ടി (യു ജി) സ്‌കോർ നിർണായകമാണ്. രാജ്യത്തെ കേന്ദ്ര, സംസ്ഥാന, ഡീംഡ് കാർഷിക സർവകലാശാലകളിലെ ഐ സി എ ആർ ആൾ ഇന്ത്യ ക്വാട്ട സീറ്റുകളിലേക്കുള്ള പ്രവേശനം കേന്ദ്രീകൃത ഓൺലൈൻ കൗൺസലിംഗിലൂടെയാണ് നടത്തുന്നത്. സി യു ഇ ടി ഫലം പ്രസിദ്ധീകരിച്ച ശേഷം ഐ സി എ ആർ പ്രത്യേക കൗൺസലിംഗ് വിജ്ഞാപനവും സീറ്റ് മാട്രിക്‌സും പ്രസിദ്ധീകരിക്കും.

യോഗ്യരായ വിദ്യാർഥികൾ https://icarcounseling.comഎന്ന ഔദ്യോഗിക കൗൺസലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത് സർവകലാശാലകളും കോഴ്‌സുകളും തിരഞ്ഞെടുക്കണം. വിശദ വിവരങ്ങളും വിജ്ഞാപനങ്ങളും https://icar.org.in വെബ്‌സൈറ്റിൽ ലഭ്യമാകും.

Content Highlights:
Delhi University has commenced its undergraduate admission process through the CSAS portal based on CUET scores. Other premier institutions including JNU, BHU, AMU, and Jamia Millia Islamia have also opened their respective registration windows. Prospective students must complete online registration through the official institutional portals before the deadlines.