Connect with us

Kerala

രാത്രി വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

പ്രതി മുന്‍പും സമാന സ്വഭാവമുള്ള കേസില്‍ ഉള്‍പ്പെട്ട ആള്‍ ആണെന്ന് പോലീസ്

Published

|

Last Updated

പത്തനംതിട്ട |  രാത്രിയില്‍ വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പത്തനംതിട്ട വള്ളിക്കോട് സ്വദേശി സുധി വിലാസത്തില്‍ സുധീഷ് (29) നെ ആണ് ഇലവുംതിട്ട പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി 10 ഓടെയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.

വീട്ടമ്മ വീട്ടില്‍ ഒറ്റയ്ക്കാണെന്ന് മനസ്സിലാക്കിയ ഇയാള്‍ വീടുമായുള്ള പരിചയം മുതലാക്കി വീട്ടില്‍ തട്ടിവിളിക്കുകയും കതക് തുറന്ന ഉടനെ അതിക്രമിച്ചുകയറി വീട്ടമ്മയെ ബലമായി പിടിച്ചുവലിച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ഇയാളുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട് ഓടിയ വീട്ടമ്മ അടുത്ത വീട്ടില്‍ അഭയം തേടി. പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സ തേടിയ ഇവരുടെ മൊഴി രേഖപ്പെടുത്തിയാണ് അറസ്റ്റ്. പ്രതി മുന്‍പും സമാന സ്വഭാവമുള്ള കേസില്‍ ഉള്‍പ്പെട്ട ആള്‍ ആണെന്ന് പോലീസ് പറഞ്ഞു. ഇലവുംതിട്ട എസ് എച്ച് ഒ അനീഷ് കരിം, എസ് ഐ അനില്‍ കെ എന്‍, സി പി ഒ ധനൂപ് എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

 

 

Content Highlights: The Elavumthitta police arrested 29-year-old Sudheesh for attempting to assault a woman after breaking into her house at night. The victim escaped to a neighbor’s house and sought medical treatment for her injuries. Police revealed that the accused is a repeat offender and he has been remanded.

 

Latest