Connect with us

National

ഇന്ധനം നിറയ്ക്കുന്നതിനിടെ ട്രക്കിന്റെ സി എന്‍ ജി സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മൂന്ന് പേര്‍ മരിച്ചു

മൂന്ന് പേരും പമ്പിലെ ജീവനക്കാരാണ്.

Published

|

Last Updated

ന്യൂഡല്‍ഹി| ഡല്‍ഹിയിലെ തിക്രി കലാന്‍ മെട്രോ സ്റ്റേഷന് സമീപത്തുള്ള പെട്രോള്‍ പമ്പില്‍ നിന്ന് ഇന്ധനം നിറയ്ക്കുന്നതിനിടെ ട്രക്കിന്റെ സി എന്‍ ജി സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മൂന്ന് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്യ്തു. മനീഷ് (25), ബ്രഹ്മജീത് (34), സണ്ണി (30) എന്നിവരാണ് മരിച്ചത്. മൂന്ന് പേരും പമ്പിലെ ജീവനക്കാരാണ്.

ഇന്ന് ഉച്ചക്കാണ് അപകടമുണ്ടായത്. ട്രക്കിലേക്ക് ഗ്യാസ് നിറയ്ക്കുന്നതിനിടെ പെട്ടെന്ന് സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടസ്ഥലത്തുവെച്ചുതന്നെ മനീഷ് മരണപ്പെട്ടു. മറ്റു രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തിന്റെ കൃത്യമായ കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlights: Three fuel station employees died after a truck’s CNG cylinder exploded while being refilled near Tikri Kalan Metro Station in Delhi. Three other workers were injured and shifted to the hospital for treatment. Delhi Police have registered a case and initiated an investigation into the explosion.

Latest