Kerala
വ്യാപാരിയേയും കുടുംബത്തേയും തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവര്‍ന്ന കേസ്; ഒരാള്‍ കൂടി പിടിയില്‍
മഹാരാഷ്ട്രയില്‍ നിന്ന് തലശേരിയിലേക്ക് വരികയായിരുന്ന കുമാര്‍ ജലന്തര്‍ നിഗം, ഭാര്യ, രണ്ട് കുട്ടികള്‍, ഡ്രൈവര്‍ എന്നിവര്‍ സഞ്ചരിച്ച കാര്‍ സംഘം തടഞ്ഞുനിര്‍ത്തി തട്ടിക്കൊണ്ടുപോവുകയായിരുന്നു. കാറിലുണ്ടായിരുന്ന മുപ്പത് പവനോളം സ്വര്‍ണ്ണവും ഒന്നരക്കോടിയോളം രൂപയുമാണ് കൊള്ളയടിച്ചത്.
കണ്ണൂര്‍ | പയ്യന്നൂര്‍ എടാട്ട് ദേശീയപാതയില്‍ വെച്ച് മഹാരാഷ്ട്ര സ്വദേശിയായ സ്വര്‍ണ്ണ വ്യാപാരിയെയും കുടുംബത്തെയും കാറടക്കം തട്ടിക്കൊണ്ടുപോയി കവര്‍ച്ച നടത്തിയ കേസില്‍ ഒരാള്‍ കൂടി പോലീസിന്റെ പിടിയിലായി. ചൊക്ലി നെടുമ്പ്രത്തെ അഭിനവിനെ (27) ആണ് കണ്ണൂര്‍ റൂറല്‍ എസ് പിയുടെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇരിട്ടിയിലെ ഒരു രഹസ്യകേന്ദ്രത്തില്‍ നിന്നും പിടികൂടിയ പ്രതിയെ തലശേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി.
ജൂണ്‍ രണ്ടിന് പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മഹാരാഷ്ട്രയില്‍ നിന്ന് തലശേരിയിലേക്ക് വരികയായിരുന്ന കുമാര്‍ ജലന്തര്‍ നിഗം, ഭാര്യ, രണ്ട് കുട്ടികള്‍, ഡ്രൈവര്‍ എന്നിവര്‍ സഞ്ചരിച്ച കാര്‍ സംഘം തടഞ്ഞുനിര്‍ത്തി തട്ടിക്കൊണ്ടുപോവുകയായിരുന്നു. കാറിലുണ്ടായിരുന്ന മുപ്പത് പവനോളം സ്വര്‍ണ്ണവും ഒന്നരക്കോടിയോളം രൂപയുമാണ് കൊള്ളയടിച്ചത്. തട്ടിയെടുത്ത കാര്‍ പിന്നീട് പിലാത്തറ കോ-ഓപ്പറേറ്റീവ് കോളേജിന് സമീപമുള്ള ജനവാസമില്ലാത്ത പ്രദേശത്ത് തകര്‍ത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. കാറില്‍ നിന്നും രക്തം പുരണ്ട തുണിത്തരങ്ങളും പോലീസ് കണ്ടെടുത്തിരുന്നു.
മാലൂര്‍ കുണ്ടേരിപൊയിലിലെ അശ്വന്ത് (26), പാപ്പിനിശേരി കീച്ചേരി അഞ്ചാംപീടികയിലെ സനു സന്തോഷ് (37), കണ്ണപുരം ചെറുകുന്ന് പൂങ്കാവിലെ കുട്ടന്‍ എന്ന ആരംഭന്‍ ഹൗസില്‍ ജിജില്‍ (38) എന്നിവരെ അന്വേഷണസംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
Content Highlights: Kannur rural police arrested Abhinav from Iritty in connection with the Payyanur highway robbery targeting a Maharashtra gold merchant and his family. The gang hijacked the car, stealing 30 sovereigns of gold and 1.5 crore rupees. This brings the total number of arrests in the case to four.





