Connect with us

Kerala

കാസര്‍കോട് സംസ്ഥാന പാതയില്‍ കുന്നിടിഞ്ഞ് വാഹനങ്ങളിലേക്ക് പതിച്ചു; മൂന്ന് പേര്‍ക്ക് പരുക്ക്

കനത്ത മഴക്കിടയിലാണ്‌ കോട്ടരുവത്ത് റോഡരികിലെ വലിയ കുന്ന് പെട്ടെന്ന് റോഡിലേക്ക് ഇടിഞ്ഞുവീണത്

Published

|

Last Updated

കാസര്‍കോട് | കാസര്‍കോട് – കാഞ്ഞങ്ങാട് തീരദേശ സംസ്ഥാന പാതയില്‍ കനത്ത മഴയെത്തുടര്‍ന്ന് റോഡരികിലെ കുന്നിടിഞ്ഞുവീണുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. മേല്‍പറമ്പ് ചളിയംകോട് കോട്ടരുവത്ത് ബുധനാഴ്ച രാവിലെ ഒന്‍പതിനായിരുന്നു. സംഭവം. പാതയിലൂടെ കടന്നുപോവുകയായിരുന്ന ഒരു കാറിനും ബൈക്കിനും മുകളിലേക്ക് മണ്ണും കല്ലും ഇടിഞ്ഞുവീഴുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് മൂന്ന് പേര്‍ക്ക് പരുക്കേറ്റത്.

 

കനത്ത മഴക്കിടയിലാണ്‌ കോട്ടരുവത്ത് റോഡരികിലെ വലിയ കുന്ന് പെട്ടെന്ന് റോഡിലേക്ക് ഇടിഞ്ഞുവീണത്. ഈ സമയം റോഡിലൂടെ വരികയായിരുന്ന കാറും ബൈക്കും പൂര്‍ണ്ണമായും മണ്ണിനടിയിലാവുകയായിരുന്നു. യാത്രക്കാര്‍ പെട്ടന്നുതന്നെ വാഹനങ്ങളില്‍ നിന്നും പുറത്തേക്ക് മാറിയതിനാലും മണ്‍തിട്ടയുടെ വലിയൊരു ഭാഗം വീഴാതിരുന്നതിനാലുമാണ് വന്‍ ദുരന്തം ഒഴിവായത്.

Content Highlights: Three people were injured when a roadside hill collapsed onto a car and a bike on the Kasaragod-Kanhangad coastal highway. The accident occurred at Melparamba Chalimcode on Wednesday morning amid heavy rains. A major disaster was averted as passengers managed to escape the vehicles quickly.

---- facebook comment plugin here -----

Latest