International
അഫ്ഗാനിസ്ഥാനില്‍ ഭൂചലനം; 6.1 തീവ്രത രേഖപ്പെടുത്തി
അഫ്ഗാനിലെ ഭൂകമ്പത്തിന്റെ തുടര്‍ച്ചയായി ഡല്‍ഹിയിലും ഉത്തരേന്ത്യയിലും പ്രകമ്പനം
ന്യൂഡല്‍ഹി| അഫ്ഗാനിസ്ഥാനില്‍ ഭൂചലനം ഉണ്ടായതായി റിപ്പോര്‍ട്ട്. റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് ഭൂചലനമുണ്ടായത്. ഇതേതുടര്‍ന്ന് നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.
അഫ്ഗാനിസ്ഥാനിലെ ഭൂകമ്പത്തിന്റെ തുടര്‍ച്ചയായി ഡല്‍ഹിയിലും ഉത്തരേന്ത്യയിലെ ചില ഭാഗങ്ങളിലും ചെറിയ ഭൂകമ്പങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്.







