Kerala
ഹെല്‍മെറ്റ് ഇല്ലാത്തതിന് ഡിവൈഎഫ്‌ഐ നേതാവിന് പിഴ ചുമത്തിയ സംഭവം: പോലീസുകാരെ തിരിച്ചെടുത്തു
രണ്ട് എസ്.ഐമാരെയും ഒരു ഡ്രൈവറെയുമാണ് തിരികെ നിയമിച്ചത്.

തിരുവനന്തപുരം| തിരുവനന്തപുരം പേട്ടയില്‍ സി.പി. എം ഭീഷണിയെ തുടര്‍ന്നുള്ള പോലീസുകാരുടെ സ്ഥലംമാറ്റം റദ്ദാക്കി. രണ്ട് എസ് ഐ ഉള്‍പ്പെടെ മൂന്ന് പേരെയും പേട്ട സ്റ്റേഷനില്‍ തന്നെ നിയമിച്ചു. വകുപ്പ് തല അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കമ്മീഷണര്‍ സി.എച്ച്. നാഗരാജുവിന്റേതാണ് നടപടി. ഹെല്‍മെറ്റ് ഇല്ലാതെ ബൈക്കോടിച്ച ഡിവൈഎഫ്‌ഐ നേതാവിന് പിഴയിട്ടതാണ് പ്രശ്‌നം.
വ്യാപക എതിര്‍പ്പിനെ തുടര്‍ന്നാണ് നടപടി തിരുത്തിയത്. പോലീസുകാരെ മാറ്റിയ നടപടി തിരുത്തിയെങ്കിലും സ്റ്റേഷനില്‍ സംഘര്‍ഷമുണ്ടാക്കിയ പാര്‍ട്ടിക്കാരെ പോലീസ് തൊട്ടിട്ടില്ല. ഹെല്‍മറ്റ് ധരിക്കാതെ സ്‌കൂട്ടര്‍ ഓടിച്ച ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി നിധീഷിന് പിഴ അടക്കാന്‍ നോട്ടീസ് നല്‍കിയതിനായിരുന്നു പാര്‍ട്ടിക്കാര്‍ ചൊവ്വാഴ്ച രാത്രി പേട്ട സ്റ്റേഷനിലേക്ക് ഇരച്ചു കയറിയത്. നടുറോഡില്‍ പോലീസും പ്രവര്‍ത്തകരും കൈയാങ്കളിയും അസഭ്യവര്‍ഷവും ഉണ്ടായി.