Connect with us

Kerala

ദുല്‍ഖര്‍ സല്‍മാന്‍ ഇറക്കുമതി തീരുവ വെട്ടിച്ചു; കൂടുതല്‍ അന്വേഷണത്തിന് കസ്റ്റംസ്

ഇറക്കുമതി തിരുവ വെട്ടിച്ച് കടത്തിക്കൊണ്ടുവന്ന നാലു വാഹനങ്ങള്‍ ദുല്‍ഖര്‍ ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തല്‍

Published

|

Last Updated

കൊച്ചി| ഓപ്പറേഷന്‍ നംഖോറില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഇറക്കുമതി തീരുവ വെട്ടിച്ചതായി കസ്റ്റംസ് കണ്ടെത്തല്‍. നടനെതിരെ കൂടുതല്‍ അന്വേഷണം നടത്താനാണ് കസ്റ്റംസിന്റെ തീരുമാനം. ഇറക്കുമതി തിരുവ വെട്ടിച്ച് കടത്തിക്കൊണ്ടുവന്ന നാലു വാഹനങ്ങള്‍ നടന്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് കണ്ടെത്തിയത്. ദുല്‍ഖറിന്റെ രണ്ട് വാഹനങ്ങളായിരുന്നു ഇന്നലെ പിടിച്ചെടുത്തത്. രണ്ടു വാഹനങ്ങള്‍ കൂടി ഹാജരാക്കാന്‍ താരത്തിന് നോട്ടീസ് നല്‍കും.

അതേസമയം ഓപ്പറേഷന്‍ നംഖോറിനെക്കുറിച്ച് വിശദീകരിക്കുന്നതില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് വിലക്ക്. ഇന്നലെ കൊച്ചി കസ്റ്റംസ് കമ്മീഷണറുടെ വാര്‍ത്താസമ്മേളനം പരിധി വിട്ടതോടെ ഇടപെട്ടത് ഉന്നത ഉദ്യോഗസ്ഥനെന്നാണ് വിവരം. അടിസ്ഥാനരഹിതമായ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയതോടെയാണ് വാര്‍ത്താസമ്മേളനത്തിനിടെ അപ്രതീക്ഷിത ട്വിസ്റ്റുണ്ടായത്. ഫോണ്‍വിളിയെത്തിയതിന് പിന്നാലെ വാര്‍ത്താ സമ്മേളനം അവസാനിപ്പിക്കുന്നതായി കസ്റ്റംസ് കമ്മീഷണര്‍ അറിയിക്കുകയായിരുന്നു.