Connect with us

Kerala

ഡോ.വന്ദന ദാസ് കൊലക്കേസ് പ്രതി സന്ദീപിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു

അഭ്യന്തര അന്വേഷണത്തിന്റെ ഭാഗമായാണ് നടി.

Published

|

Last Updated

കൊച്ചി |  കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോ. വന്ദന ദാസിനെ കുത്തിക്കൊന്ന കേസിലെ പ്രതി സന്ദീപിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. കൊല്ലം നെടുമ്പന എല്‍ പി സ്‌കൂളിലെ അധ്യാപകനായിരുന്നു സന്ദീപ്. സന്ദീപിന് ഇനിയൊരിക്കലും സര്‍വീസില്‍ കയറാനാകാത്ത വിധം റിപ്പോര്‍ട്ട് തയ്യാറാക്കിയതായും അറിയുന്നു. അഭ്യന്തര അന്വേഷണത്തിന്റെ ഭാഗമായാണ് നടി. പ്രതി സന്ദീപ് സമൂഹത്തിന് ആകെ കളങ്കമാണെന്നു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പിരിച്ചുവിടലിനോട് പ്രതികരിച്ചു.

അതേ സമയം, സന്ദീപ് ഹൈക്കോടതിയില്‍ ജാമ്യഹരജി നല്‍കി. ഉറങ്ങാനുള്ള മരുന്നിന്റെയും മറ്റും സ്വാധീനത്താല്‍ എന്താണ് ചെയ്യുന്നതെന്ന് തിരിച്ചറിയാനാകാത്ത അവസ്ഥയിലായിരുന്നെന്നു ചൂണ്ടിക്കാട്ടിയാണ് ഹരജി.

മേയ് പത്തിന് വൈദ്യ പരിശോധനയ്ക്ക് പൊലീസ് എത്തിച്ചപ്പോഴാണ് ഹൗസ് സര്‍ജനായിരുന്ന ഡോ. വന്ദനയെ പ്രതി കൊലപ്പെടുത്തിയത്. കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതിയും കൊല്ലം ജില്ലാ കോടതിയും ജാമ്യഹര്‍ജി തള്ളിയിരുന്നു. ജസ്റ്റിസ് സിയാദ് റഹ്മാന്‍ ഹരജി പിന്നീട് പരിഗണിക്കാന്‍ മാറ്റി.

 

Latest