Kerala
ഒൻപതാം ക്ലാസിലെ പരീക്ഷയ്ക്ക് നൽകിയത് എട്ടാം ക്ലാസിലെ ചോദ്യപേപ്പർ
ഇതോടെ പരീക്ഷ തുടങ്ങാന്‍ വൈകുകയായിരുന്നു.
കണ്ണൂര്‍| ഒമ്പതാം ക്ലാസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറി നല്‍കിയെന്ന് പരാതി. തലശേരി നോര്‍ത്ത് ബിആര്‍സിക്ക് കീഴിലെ ചില സ്‌കൂളുകളിലാണ് ചോദ്യപേപ്പര്‍ മാറി നല്‍കിയത്. ഒമ്പതാം ക്ലാസ് കേരളപാഠാവലി ചോദ്യ പേപ്പറിന് പകരം നല്‍കിയത് ഇന്നലെ നടന്ന എട്ടാം ക്ലാസ് പരീക്ഷയുടെ ചോദ്യ പേപ്പര്‍. ഇതോടെ പരീക്ഷ തുടങ്ങാന്‍ വൈകുകയായിരുന്നു. ഇന്ന് ഉച്ചക്ക് നടക്കേണ്ട പരീക്ഷക്കാണ് തെറ്റായ ചോദ്യ പേപ്പര്‍ കിട്ടിയത്. കവറില്‍ ഒമ്പതിലെ പേപ്പറും ഉണ്ടായിരുന്നു എന്ന് വിശദീകരണം. ഇതോടെ ഒന്നരയ്ക്ക് തുടങ്ങേണ്ട പരീക്ഷ വൈകി 2.45 ഓടെയായിരുന്നു ആരംഭിച്ചത്.
---- facebook comment plugin here -----




