Connect with us

Kerala

ഡോ. കെ ജെ റീന ആരോഗ്യ വകുപ്പ് ഡയറക്ടര്‍

നിലവില്‍ ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടറാണ് കെ ജെ റീന.

Published

|

Last Updated

തിരുവനന്തപുരം |  ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ആയി ഡോ. കെ ജെ റീനയെ നിയമിച്ചു. നിലവില്‍ ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടറാണ് കെ ജെ റീന.  നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ രൂപീകരിച്ച സെലക്ഷന്‍ കമ്മറ്റി സമര്‍പ്പിച്ച പാനലിന്റെ അടിസ്ഥാനത്തിലാണ് ഡോ. കെ.ജെ. റീനയെ ആരോഗ്യ വകുപ്പ് ഡയറക്ടറായി നിയമിച്ചത്.ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കണ്‍വീനര്‍, ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, നിയമ വകുപ്പ് സെക്രട്ടറി, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എന്നിവരായിരുന്നു സെലക്ഷന്‍ കമ്മറ്റി അംഗങ്ങള്‍.

പൊതുജനാരോഗ്യ വിഭാഗം അഡീഷണല്‍ ഡയറക്ടറുടെ ചുമതലയും ഡോ. റീന വഹിച്ചിട്ടുണ്ട്. രാജ്യത്ത് ആദ്യത്തെ കൊവിഡ് കേസ് കേരളത്തില്‍ തൃശൂരില്‍ സ്ഥിരീകരിച്ചപ്പോള്‍ തൃശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫിസറായിരുന്നു ഡോ.കെ ജെ റീന. മുന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ആയിരുന്ന ഡോ. ആര്‍ എല്‍ സരിത സ്ഥാനം ഒഴിഞ്ഞതിന് ശേഷം ഇതുവരെ പുതിയ ഡയറക്ടറെ നിയമിച്ചിരുന്നില്ല.

 

Latest