Connect with us

Ongoing News

സ്ത്രീധന പീഡനം; യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനും ഭര്‍തൃമാതാവിനും ഏഴുവര്‍ഷം തടവ്

വാഴിച്ചല്‍ കണ്ടംതിട്ട നെടുമ്പുലി തടത്തരികത്തു പുത്തന്‍വീട്ടില്‍ തങ്കച്ചന്‍, ഇയാളുടെ മാതാവ് ഫിലോമിന എന്നിവരെയാണ് ശിക്ഷിച്ചത്.

Published

|

Last Updated

തിരുവനന്തപുരം | സ്ത്രീധന പീഡനത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനും ഭര്‍തൃമാതാവിനും ഏഴുവര്‍ഷം തടവ്. വാഴിച്ചല്‍ കണ്ടംതിട്ട നെടുമ്പുലി തടത്തരികത്തു പുത്തന്‍വീട്ടില്‍ തങ്കച്ചന്‍, ഇയാളുടെ മാതാവ് ഫിലോമിന എന്നിവരെയാണ് നെയ്യാറ്റിന്‍കര അസിസ്റ്റന്റ് സെഷന്‍സ് കോടതി ജഡ്ജി എസ് ആര്‍ പാര്‍വതി ശിക്ഷിച്ചത്.

തിരുവനന്തപുരം കുളത്തുമ്മല്‍ ആമച്ചല്‍ അജിതഭവനില്‍ അജിത മരിച്ച സംഭവത്തിലാണ് ശിക്ഷ. പ്രതികള്‍ക്ക് തടവിനു പുറമേ 10,000 രൂപ വീതം പിഴ അടയ്ക്കാനും കോടതി വിധിച്ചു.

2009 ഏപ്രില്‍ 26 നാണ് സംഭവമുണ്ടായത്. നെയ്യാര്‍ഡാം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നെടുമങ്ങാട് ഡി വൈ എസ് പിമാരായിരുന്ന എന്‍ അബ്ദുല്‍ റഷീദും ആര്‍ സുകേശനുമാണ് അന്വേഷണം നടത്തി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പ്രോസിക്യൂഷന്‍ 22 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷന്റെ ഭാഗത്തുനിന്ന് 33 രേഖകളും കോടതിയില്‍ ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ സി ഡി ജസ്റ്റിന്‍ ജോസ് ഹാജരായി.

 

Latest