Connect with us

Kerala

വ്യാജ പരാതി നല്‍കി രക്ഷപ്പെടാമെന്ന് കരുതേണ്ട; രാഹുല്‍ ഈശ്വര്‍ മാനനഷ്ടക്കേസിന്

പുരുഷനെതിരെ കേസെടുക്കുന്നതാണ് പുരോഗമനമെന്നാണ് ചിലര്‍ കരുതുന്നതെന്ന് രാഹുല്‍ ഈശ്വര്‍

Published

|

Last Updated

കോഴിക്കോട് | വ്യാജ പരാതി നല്‍കി രക്ഷപ്പെടാമെന്ന് കരുതേണ്ടെന്നും നടി ഹണി റോസിനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്നും രാഹുല്‍ ഈശ്വര്‍. ഹണി റോസിന്റെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് കഴിഞ്ഞ ദിവസം രാഹുല്‍ ഈശ്വറിനെതിരെ കേസെടുത്തിരുന്നു.

ഹണി റോസിനെ ബഹുമാനത്തോടെ മാത്രമേ വിമര്‍ശിച്ചിട്ടുള്ളൂവെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. കേസ് കൊടുത്തതുകൊണ്ട് വിമര്‍ശം കുറയില്ല. കണ്‍മുന്നില്‍ നിയമം ദുരുപയോഗം ചെയ്യുകയാണ്. പുരുഷനെതിരെ കേസെടുക്കുന്നതാണ് പുരോഗമനമെന്നാണ് ചിലര്‍ കരുതുന്നത്. കേസ് എങ്ങനെ നടത്തണമെന്ന് ഹണി റോസും പഠിക്കട്ടെ. തന്റെ കേസ് താന്‍ തന്നെ വാദിക്കുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

ഹണി റോസ് നല്‍കിയ ആദ്യ പരാതിയില്‍ പോലീസ് കേസെടുത്തിരുന്നില്ല. രണ്ടാമതും നല്‍കിയ പരാതിയിലാണ് രാഹുലിനെതിരെ കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന വകുപ്പ് പ്രകാരമാണ് കേസ്. സമൂഹ മാധ്യമങ്ങളിലൂടെയും പ്രസ്താവനകളിലൂടെയും നിരന്തരം അപമാനിക്കുന്നുവെന്നായിരുന്നു നടിയുടെ പരാതി.

 

---- facebook comment plugin here -----

Latest