Connect with us

Kerala

സംഘപരിവാര്‍ കെണിയില്‍ വീഴരുത്; കേരള സ്റ്റോറി സംബന്ധിച്ച ചര്‍ച്ചകളും വിവാദങ്ങളും അവസാനിപ്പിക്കണം :വി ഡി സതീശന്‍

വിവിധ മത സമൂഹങ്ങള്‍ തമ്മില്‍ തര്‍ക്കവും സംഘര്‍ഷവും ഉണ്ടാക്കുന്നതിന് വേണ്ടി മനപൂര്‍വമായി ഇട്ടിരിക്കുന്ന ചൂണ്ടിയാണിത്

Published

|

Last Updated

പത്തനംതിട്ട |  കേരള സ്റ്റോറി’ സംബന്ധിച്ച ചര്‍ച്ചകളും വിവാദവും പൂര്‍ണമായും അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പത്തനംതിട്ടയില്‍ പറഞ്ഞു. വിവിധ മത സമൂഹങ്ങള്‍ തമ്മില്‍ തര്‍ക്കവും സംഘര്‍ഷവും ഉണ്ടാക്കുന്നതിന് വേണ്ടി മനപൂര്‍വമായി ഇട്ടിരിക്കുന്ന ചൂണ്ടിയാണിത്. ആ ചൂണ്ടയില്‍ കൊത്തരുത്.

ഭിന്നിപ്പും വിദ്വേഷവും ഉണ്ടാക്കുന്നിന് വേണ്ട സംഘപരിവാര്‍ ഒരുക്കിവച്ചിരിക്കുന്ന കെണിയില്‍ വീഴാതിരിക്കാന്‍ മതേതര കേരളം ഒറ്റക്കെട്ടയി നില്‍ക്കണം. വിദ്വേഷവും ഭിന്നതയും ഉണ്ടാക്കരുതെന്ന നിലപാടാണ് യു ഡി എഫിനുള്ളതെന്നും വി ഡി സതീശന്‍ പറഞ്ഞു

 

---- facebook comment plugin here -----

Latest