Connect with us

Kerala

എംഡിഎംഎ വില്‍പ്പന; കോളജ് അധ്യാപകനടക്കം നാല് പേര്‍ പിടിയില്‍

റീനയുടെ വീടിനുസമീപത്തെ മതിലില്‍ ഇടിച്ചനിലയില്‍ കണ്ടെത്തിയ കാറില്‍നിന്നാണ് പോലീസ് എംഡിഎംഎ കണ്ടെടുത്തത്.

Published

|

Last Updated

മലപ്പുറം |  വിദ്യാര്‍ഥികള്‍ക്കടക്കം എംഡിഎംഎ വില്‍പ്പന നടത്തി വന്ന കോളേജ് അധ്യാപകനടക്കം നാലുപേര്‍ അറസ്റ്റില്‍. മമ്പാട് എം ഇ എസ് കോളജിലെ താത്കാലിക അധ്യാപകന്‍ സുഹൈല്‍ പെരിങ്ങോടന്‍, എടവണ്ണ സ്വദേശി ടി എന്‍ റീന, നിലമ്പൂര്‍ സ്വദേശികളായ വിവേക് വിജയന്‍, സുബ്രഹ്മണ്യന്‍ എന്നിവരെയാണ് നിലമ്പൂര്‍ പോലീസ് അറസ്റ്റുചെയ്തത്.

മോങ്ങം അരിമ്പ്ര സ്വദേശിയായ സുഹൈല്‍ മൂന്നുവര്‍ഷമായി മമ്പാട് കോളേജിലെ സ്റ്റാറ്റിസ്റ്റിക്സ് അധ്യാപകനാണ്. ഇയാള്‍ കൊണ്ടോട്ടി, മഞ്ചേരി ഭാഗങ്ങളിലെ മൊത്തവിതരണക്കാരില്‍നിന്ന് ലഹരിവസ്തുക്കള്‍ വാങ്ങി വില്‍ക്കാറുണ്ടെന്നും സ്ഥിരം എംഡിഎംഎ ഉപയോഗിക്കുന്ന ആളാണെന്നും പോലീസ് പറഞ്ഞു

സുബ്രഹ്മണ്യനില്‍നിന്ന് 0.4 ഗ്രാം എംഡിഎംഎയും 0.5 ഗ്രാം കഞ്ചാവും നേരത്തേ പോലീസ് പിടികൂടിയിരുന്നു. റീനയുടെ വീടിനുസമീപത്തെ മതിലില്‍ ഇടിച്ചനിലയില്‍ കണ്ടെത്തിയ കാറില്‍നിന്നാണ് പോലീസ് എംഡിഎംഎ കണ്ടെടുത്തത്.തുടരന്വേഷണത്തിലാണ് അധ്യാപകനായ സുഹൈല്‍, വിവേകിനും റീനയ്ക്കും സ്ഥിരമായി എംഡിഎംഎ വില്‍ക്കുന്നുണ്ടെന്ന വിവരം ലഭിച്ചത്.

 

Content Highlights: Nilambur police arrested four people, including temporary college teacher Suhail Peringodan, for selling MDMA to students. The investigation uncovered continuous drug sales after synthetic drugs and cannabis were seized from the suspects. Police revealed that the lecturer regularly sourced MDMA from wholesale peddlers in Kondotty and Manjeri.

---- facebook comment plugin here -----

Latest