Connect with us

Kerala

ടോമിന്‍ ജെ തച്ചങ്കരിക്ക് ജയിലില്‍ ദേഹാസ്വാസ്ഥ്യം; ആശുപത്രി ബ്ലോക്കിലേക്ക് മാറ്റി

ശാരീരിക ബുദ്ധിമുട്ടുകള്‍ ഉള്ളതായി തച്ചങ്കരി അറിയിച്ചതിനെ തുടര്‍ന്നാണ്‌ ഉടന്‍ ആശുപത്രി ബ്ലോക്കിലേക്ക് മാറ്റിയത്

Published

|

Last Updated

തിരുവനന്തപുരം |  അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലിലായ മുന്‍ എഡിജിപി ടോമിന്‍ ജെ തച്ചങ്കരിയെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജയിലിലെ ആശുപത്രി ബ്ലോക്കിലേക്ക് മാറ്റി. ശാരീരിക ബുദ്ധിമുട്ടുകള്‍ ഉള്ളതായി തച്ചങ്കരി അറിയിച്ചതിനെ തുടര്‍ന്നാണ്‌ ഉടന്‍ ആശുപത്രി ബ്ലോക്കിലേക്ക് മാറ്റിയത്.

 

ജയില്‍ ഡോക്ടര്‍ എത്തി അദ്ദേഹത്തെ പരിശോധിച്ച ശേഷമായിരിക്കും ഏതു തരത്തിലുള്ള ചികിത്സയാണ് നല്‍കേണ്ടതെന്ന് നിശ്ചയിക്കുക. ജയിലിലെ ആശുപത്രി വാര്‍ഡില്‍ തുടര്‍ചികിത്സ മതിയാകില്ലെങ്കില്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുമെന്നാണ് അറിയുന്നത്. നിലവില്‍ അദ്ദേഹം ആശുപത്രി ബ്ലോക്കില്‍ തുടരുകയാണ്.

ഇന്നലെ രാവിലെ കുറ്റക്കാരനാണെന്ന് കോടതി പറഞ്ഞപ്പോള്‍, ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് തച്ചങ്കരി ബോധിപ്പിച്ചിരുന്ന

സംസ്ഥാന പോലീസ് ഉപമേധാവിയായിരുന്ന ടോമിന്‍ ജെ തച്ചങ്കരി ഔദ്യോഗികപദവിയിലിരിക്കെ വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിലാണ് കോട്ടയം വിജിലന്‍സ് കോടതി ടോമിന്‍ ജെ തച്ചങ്കരിയെ കഴിഞ്ഞദിവസം കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്.

Content Highlights: Former ADGP Tomin J Thachankary has been shifted to the hospital block of Poojappura Central Prison after experiencing physical discomfort. Doctors will evaluate his medical condition to decide on necessary treatment or potential transfer to the Medical College. He was imprisoned following his conviction by the Kottayam Vigilance Court in a disproportionate assets case.

---- facebook comment plugin here -----

Latest