Connect with us

Kerala

ജില്ലാ പര്യടനം അറിയിച്ചില്ല; തരൂരിനെതിരെ കോട്ടയം ഡി സി സി പരാതി നല്‍കും

എ ഐ സി സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിന്റെയും കെ പി സി സി അച്ചടക്ക സമിതിയുടെയും നിര്‍ദേശം തരൂര്‍ ലംഘിച്ചു

Published

|

Last Updated

കോട്ടയം |  കോട്ടയം ജില്ലാപര്യടന വിവരം അറിയിക്കാത്ത ശശി തരൂര്‍ എം പിക്കെതിരെ പരാതി നല്‍കുമെന്ന് ഡി സി സി അധ്യക്ഷന്‍ നാട്ടകം സുരേഷ്. കോണ്‍ഗ്രസ് അച്ചടക്കസമിതി, എ ഐ സി സി, കെ പി സി സി നേതൃത്വങ്ങള്‍ക്കാണ് പരാതി നല്‍കുകയെന്നും നാട്ടകം സുരേഷ് വ്യക്തമാക്കി.

കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിന്റെയും കെ പി സി സി അച്ചടക്ക സമിതിയുടെയും നിര്‍ദേശം തരൂര്‍ ലംഘിച്ചു. പരിചയക്കുറവിന്റെ പ്രശ്‌നം തരൂരിനുണ്ടെന്ന് കരുതുന്നുവെന്നും നാട്ടകം സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.

കോഴിക്കോടിന് പിന്നാലെയാണ് ശശി തരൂരിന്റെ കോട്ടയം സന്ദര്‍ശനവും വിവാദത്തിലായത്. നേതൃത്വത്തെ അറിയിക്കാത്തതില്‍ പ്രതിഷേധിച്ച് തരൂര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ ഡി സി സി പ്രസിഡന്റ് പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കെ പി സി സി അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എയും തരൂര്‍ പങ്കെടുക്കുന്ന യൂത്ത് കോണ്‍ഗ്രസ് പരിപാടിയില്‍ പങ്കെടുക്കില്ല. വ്യക്തിപരമായ അസൗകര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് തിരുവഞ്ചൂര്‍ പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. അതേ സമയം കോട്ടയം ഡി സി സിയുടെ നടപടിയോട് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും തരൂര്‍ അച്ചടക്കം ലംഘിക്കുമെന്ന് കരുതുന്നില്ലെന്നും തിരുവഞ്ചൂര്‍ പ്രതികരിച്ചു

 

---- facebook comment plugin here -----

Latest