Kozhikode
സെന്‍സസ് സെല്‍ഫ് എന്യൂമറേഷന് സഹായവുമായി മര്‍കസ് ലോ കോളേജ് എന്‍ എസ് എസ്
കോളജ് പ്രിന്‍സിപ്പല്‍ ഡോ. അഞ്ജു എന്‍ പിള്ള ഉദ്ഘാടനം നിര്‍വഹിച്ചു.
മര്‍കസ് ലോ കോളേജില്‍ പ്രവര്‍ത്തനം ആരംഭിച്ച സെന്‍സസ് ഹെല്‍പ്പ് ഡെസ്‌ക്
നോളജ് സിറ്റി| രാജ്യവ്യാപകമായി പുരോഗമിക്കുന്ന സെന്‍സസ് 2027 സെല്‍ഫ് എന്യൂമറേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായവുമായി എന്‍ എസ് എസ് മര്‍കസ് ലോ കോളേജ് യൂണിറ്റ്. പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ സെല്‍ഫ് എന്യൂമറേഷന്‍ നടപടികള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കുന്നതിനും സെന്‍സസില്‍ നൂറുശതമാനം ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനുമായാണ് കോളജില്‍ പ്രത്യേക ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചത്. കോളജ് പ്രിന്‍സിപ്പല്‍ ഡോ. അഞ്ജു എന്‍ പിള്ള ഉദ്ഘാടനം നിര്‍വഹിച്ചു.
മൊബൈല്‍ ഉപയോഗിച്ച് സെന്‍സസ് വിവരങ്ങള്‍ സ്വയം രേഖപ്പെടുത്തുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച സെല്‍ഫ് എന്യൂമറേഷന്‍ സംവിധാനത്തെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനും നടപടിക്രമങ്ങള്‍ വിശദീകരിക്കുന്നതിനുമാണ് ഹെല്‍പ്പ് ഡെസ്‌ക് പ്രധാനമായും പ്രവര്‍ത്തിക്കുന്നത്. ഓണ്‍ലൈന്‍ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട സാങ്കേതിക സംശയങ്ങളും നിവാരണവും മാര്‍ഗനിര്‍ദേശങ്ങളും ഹെല്‍പ് ഡെസ്‌ക് വഴി എന്‍ എസ് എസ് വോളന്റിയര്‍മാര്‍ നല്‍കി.
ഇതോടൊപ്പം, സമീപപ്രദേശങ്ങളിലെ വീടുകളില്‍ നേരിട്ടെത്തിയും വിദ്യാര്‍ത്ഥികള്‍ സെല്‍ഫ് എന്യൂമറേഷന്‍ സഹായം നല്‍കുന്നുണ്ട്. ഡിജിറ്റല്‍ സേവനങ്ങള്‍ എല്ലാവരിലേക്കും എത്തിക്കുക, സെന്‍സസ് നടപടികളില്‍ പൊതുജനപങ്കാളിത്തം വര്‍ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് എന്‍ എസ് എസ് യൂണിറ്റിന്റെ സേവന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. സെല്‍ഫ് എന്യൂമറേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് എന്‍ എസ് എസ് വോളണ്ടിയര്‍ സെക്രട്ടറിമാരായ ഫാത്തിമ ജുമൈല കാസര്‍കോട്, സ്വാലിഹ് മണക്കടവന്‍, ഫര്‍ഹാന, സഹല, ശ്രീക്കര്‍ രാമന്‍, മുഹമ്മദലി, ശരണ്‍ പി എസ് എന്നിവര്‍ നേതൃത്വം നല്‍കി.
Content Highlights:
The NSS unit of Markaz Law College has started a dedicated help desk to assist the public with online Census 2027 self-enumeration. Principal Dr Anju N Pillai inaugurated the facility aimed at ensuring maximum public participation. Volunteers are also visiting nearby houses to guide residents through the mobile registration process.
The NSS unit of Markaz Law College has started a dedicated help desk to assist the public with online Census 2027 self-enumeration. Principal Dr Anju N Pillai inaugurated the facility aimed at ensuring maximum public participation. Volunteers are also visiting nearby houses to guide residents through the mobile registration process.
---- facebook comment plugin here -----



