Connect with us

നോട്ട് നിരോധനവുമായി ബന്ധപ്പെട്ട കേസില്‍ കേന്ദ്ര സര്‍ക്കാരിന് ആശ്വാസമായി സുപ്രീം കോടതി വിധി. അഞ്ചംഗ ബെഞ്ചില്‍ നാല് പേരും നടപടി ശരിവെച്ചു. ഭൂരിപക്ഷ വിധി ജസ്റ്റിസ് ബിആര്‍ ഗവായ് വായിച്ചു. എന്നാല്‍ ജസ്റ്റിസ് ബി വി നാഗരത്‌ന വിയോജിച്ചു കൊണ്ടുള്ള തന്റെ ഭിന്ന വിധി വായിച്ചു.

ജസ്റ്റിസുമാരായ എസ് അബ്ദുള്‍ നസീര്‍, ബി ആര്‍ ഗവായ്, എ എസ് ബൊപ്പണ്ണ, വി രാമ സുബ്രഹ്മണ്യന്‍, ബി വി നാഗരത്ന എന്നിവര്‍ ഉള്‍പ്പെട്ട അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിച്ചത്. നോട്ട് നിരോധനത്തില്‍ കേന്ദ്ര സര്‍ക്കാരിന് തീരുമാനമെടുക്കാമെന്ന ഭൂരിപക്ഷ വിധി ജസ്റ്റിസ് ബിആര്‍ ഗവായ് വ്യക്തമാക്കി. അതിനാല്‍ നടപടി റദ്ദാക്കാനാവില്ല. മതിയായ കൂടിയാലോചനകള്‍ നടത്തിയെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. ആവശ്യമെങ്കില്‍ റെഗുലേറ്ററി ബോര്‍ഡുമായി കൂടിയാലോചിച്ച ശേഷം സര്‍ക്കാരിന് തീരുമാനമെടുക്കാം. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം പുറപ്പെടുവിച്ചു എന്നത് കൊണ്ടു മാത്രം നടപടി തെറ്റിദ്ധരിക്കാനാവില്ലെന്നും ജസ്റ്റിസ് ഗവായ് പറഞ്ഞു.

വീഡിയോ കാണാം

---- facebook comment plugin here -----

Latest