Connect with us

Ongoing News

ദുബൈയിൽ ജനന- മരണ സർട്ടിഫിക്കറ്റ് വിതരണം സ്വകാര്യ ആശുപത്രികളിലും ലഭ്യമാക്കും

ഈ വർഷം അവസാനത്തോടെ എല്ലാ സ്വകാര്യ മേഖലയിലെ ആശുപത്രികളിലും സേവനം ലഭ്യമാക്കും

Published

|

Last Updated

ദുബൈ | ജനന- മരണ സർട്ടിഫിക്കറ്റ് വിതരണം ദുബൈയിലെ സ്വകാര്യ മേഖലാ ആശുപത്രികളിലേക്കും വ്യാപിപ്പിച്ചതായി ദുബൈ ഹെൽത്ത് അതോറിറ്റി (ഡി എച്ച് എ) പ്രഖ്യാപിച്ചു. കമ്മ്യൂണിറ്റി അംഗങ്ങളുടെ സൗകര്യം വർധിപ്പിക്കുന്നതിനും ഈ സേവനം എളുപ്പത്തിൽ വിനിയോഗിക്കുന്നതിനും വേണ്ടിയാണ് ഈ നീക്കം.

നേരത്തെ, ദുബൈയിലെ ഒരു പൊതു ആശുപത്രിക്ക് മാത്രമേ ഈ സർട്ടിഫിക്കറ്റ് നൽകാൻ കഴിയുമായിരുന്നുള്ളൂ. പിന്നീട്, എച്ച് എം എസ് മിർഡിഫ് ഹോസ്പിറ്റൽ, മെഡ്കെയർ ഹോസ്പിറ്റൽ, മെഡി ക്ലിനിക് പാർക്ക്വ്യൂ ഹോസ്പിറ്റൽ, മെഡി ക്ലിനിക് സിറ്റി ഹോസ്പിറ്റൽ, മെഡി ക്ലിനിക് വെൽ കെയർ ഹോസ്പിറ്റൽ, സുലേഖ ഹോസ്പിറ്റൽ എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിച്ചു.

ഈ വർഷം അവസാനത്തോടെ എല്ലാ സ്വകാര്യ മേഖലയിലെ ആശുപത്രികളിലും സേവനം ലഭ്യമാക്കും.

അംഗീകൃത മാനദണ്ഡങ്ങൾക്കനുസൃതമായി ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ സേവനത്തിൻ്റെ ലഭ്യത ഉറപ്പാക്കാനും സ്വകാര്യ മേഖല ആശുപത്രികളുമായുള്ള സഹകരണം വർധിപ്പിക്കാനും ഇത് സഹായിക്കുമെന്ന് ഡി എച്ച്‌ എ ഡയറക്ടർ ജനറലിൻ്റെ ഉപദേശകനും പബ്ലിക് ഹെൽത്ത് ഡിപ്പാർട്ട്‌മെൻ്റ് ആക്ടിംഗ് ഡയറക്ടറുമായ ഡോ. റമദാൻ അൽ ബലൂഷി പറഞ്ഞു.