Connect with us

National

ഡല്‍ഹി വഖഫ് ബോര്‍ഡ് കേസ്: എഎപി എംഎല്‍എ അമാനത്തുള്ള ഖാന്‍ ഇന്ന് ഇഡിക്ക് മുമ്പാകെ ഹാജരായേക്കും

വഖഫ് ഭൂമി മറിച്ച് വിറ്റതടക്കമുള്ള അനധികൃത ഇടപാടുകളില്‍ സിബിഐയും അന്വേഷണം നടത്തുന്നുണ്ട്.

Published

|

Last Updated

ന്യൂഡല്‍ഹി|ഡല്‍ഹി വഖഫ് ബോര്‍ഡ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഓഖ്ല മണ്ഡലത്തില്‍ നിന്നുള്ള എഎപി എംഎല്‍എ അമാനത്തുള്ള ഖാന്‍ ഇന്ന് ഇഡിക്ക് മുമ്പാകെ ഹാജരായേക്കും. 2018-22 കാലയളവില്‍ വഖഫ് ബോര്‍ഡ് ചെയര്‍മാനായിരിക്കെ നടന്ന ക്രമക്കേടുകളിലാണ് അമാനത്തുള്ള ഖാനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേസെടുത്തിരുന്നത്. ഇതേ കേസില്‍ ഏപ്രില്‍ 18ന് അമാനത്തുള്ള ഖാനെ ഇഡി ചോദ്യം ചെയ്തിരുന്നു.

വഖഫ് ബോര്‍ഡ് ചെയര്‍മാനെന്ന നിലയില്‍ അമാനത്തുള്ള ഖാന്‍ 35 ഓളം പേരെ റിക്രൂട്ട് ചെയ്തുവെന്നാണ് ആരോപണം. കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരമാണ് ഇഡി അമാനത്തുള്ള ഖാനെതിരെ കേസ് എടുത്തിരിക്കുന്നത്. വഖഫ് ഭൂമി മറിച്ച് വിറ്റതടക്കമുള്ള അനധികൃത ഇടപാടുകളില്‍ സിബിഐയും അന്വേഷണം നടത്തുന്നുണ്ട്.

അതേസമയം തനിക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും നടപടി രാഷ്ടീയപ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ ശനിയാഴ്ച അമാനത്തുള്ള ഖാന് ഡല്‍ഹി റോസ് അവന്യു കോടതി 15,000 രൂപയുടെ വ്യക്തിഗത ബോണ്ടില്‍ ജാമ്യം അനുവദിച്ചിരുന്നു.

 

 

 

Latest