Connect with us

Kerala

രക്തത്തില്‍ ഓക്‌സിജന്റെ അളവ് കുറഞ്ഞു; ഇന്നസെന്റിന്റെ നില അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്നു

കൃത്രിമ ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ചികിത്സ തുടരുന്നതെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍.

Published

|

Last Updated

കൊച്ചി | നടന്‍ ഇന്നസെന്റിന്റെ നില അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ഇ എം ഒ (എക്‌സ്ട്രകോര്‍പോറിയല്‍ മെംബ്രേന്‍ ഓക്‌സിജനേഷന്‍) പിന്തുണയോടെയാണ് ഇന്നസെന്റ് ചികിത്സയില്‍ കഴിയുന്നത്.

രക്തത്തില്‍ ഓക്‌സിജന്റെ അളവ് കുറഞ്ഞിട്ടുണ്ടെന്നും കൃത്രിമ ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ചികിത്സ തുടരുന്നതെന്നും ആശുപത്രിയില്‍ നിന്ന് പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അര്‍ബുദ ബാധയെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലുള്ള ഇന്നസെന്റിനെ ഇക്കഴിഞ്ഞ മൂന്നാം തീയ്യതിയാണ് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

 

Latest