National
ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായ മലയാളി യുവതിയുടെ മരണം; അന്വേഷിക്കണമെന്ന ആവശ്യം ശക്തം
സംഭവത്തില്‍ അന്വേഷണമുണ്ടാകുമെന്ന് കേന്ദ്ര തൊഴില്‍ വകുപ്പ് സഹമന്ത്രി ശോഭ കരന്തലജെ അറിയിച്ചു.
ന്യൂഡല്‍ഹി | ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായ മലയാളി യുവതി പൂനെയില്‍ മരിക്കാനിടയായ സംഭവം വിവാദമായി. സംഭവം അന്വേഷിക്കണമെന്ന ആവശ്യം ശക്തം.
കേരള കൃഷി വകുപ്പ് മുന്‍ അഡിഷണല്‍ ഡയറക്ടര്‍ വൈക്കം പേരയില്‍ സിബി ജോസഫിന്റേയും എസ് ബി ഐ മുന്‍ മാനേജര്‍ അനിത അഗസ്റ്റിന്റേയും മകളാണ് വൈക്കം സ്വദേശിനിയായ അന്ന . പുനെയില്‍ ഏണസ്റ്റ് ആന്റ് യംഗില്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ആയിരുന്നു. തൊഴില്‍ പരമായ സമ്മര്‍ദ്ദമാണ് മരണത്തിലേക്ക് നയിച്ചത് എന്നാണ് കരുതുന്നത്.
സംഭവത്തില്‍ അന്വേഷണമുണ്ടാകുമെന്ന് കേന്ദ്ര തൊഴില്‍ വകുപ്പ് സഹമന്ത്രി ശോഭ കരന്തലജെ അറിയിച്ചു. തൊഴിലിടങ്ങളില്‍ ജീവനക്കാര്‍ നേരിടുന്ന മാനസിക സമ്മര്‍ദ്ദം കുറക്കുന്നതിന് വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്ന ആവശ്യം ശക്തമായി. നമ്മുടെ തൊഴിലിടങ്ങള്‍ സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തണം. അന്നയുടെ നിര്യാണം സംബന്ധിച്ച് അമ്മയും കുടുംബാംഗങ്ങളും ഉന്നയിക്കുന്ന സംശയങ്ങള്‍ അന്വേഷിക്കണമെന്ന ആവശ്യമാണ് ശക്തിപ്പെടുന്നത്. തൊഴില്‍ മന്ത്രിമാരായ മാന്‍സുഖ് മാണ്ഡവ്യ, ശോഭ കരന്തലജെ എന്നിവര്‍ വിഷയത്തില്‍ ഇടപെടണമെന്ന ആവശ്യം ശക്തമാണ്.